image

4 Aug 2022 12:03 AM GMT

Banking

വരുമാനം ഉയര്‍ന്നിട്ടും അദാനി ട്രാന്‍സ്മിഷന്‍റെ അറ്റാദയം ഇടിഞ്ഞു

MyFin Desk

വരുമാനം ഉയര്‍ന്നിട്ടും അദാനി ട്രാന്‍സ്മിഷന്‍റെ അറ്റാദയം  ഇടിഞ്ഞു
X

Summary

 ജൂണ്‍ പാദത്തില്‍ അദാനി ട്രാന്‍സ്മിഷന്റെ (എടിഎല്‍) നികുതിക്ക് ശേഷമുള്ള (പിഎടി) കണ്‍സോളിഡേറ്റഡ് അറ്റാദായം 168.46 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത്  433.24 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ മൊത്തം വരുമാനം ജൂണ്‍ പാദത്തില്‍ 3,249.74 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,935.72 കോടി രൂപയായിരുന്നു. ചെലവ് മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 2,380.14 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,582.59 കോടി രൂപയായി. കമ്പനിയുടെ […]


ജൂണ്‍ പാദത്തില്‍ അദാനി ട്രാന്‍സ്മിഷന്റെ (എടിഎല്‍) നികുതിക്ക് ശേഷമുള്ള (പിഎടി) കണ്‍സോളിഡേറ്റഡ് അറ്റാദായം 168.46 കോടി രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 433.24 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ മൊത്തം വരുമാനം ജൂണ്‍ പാദത്തില്‍ 3,249.74 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,935.72 കോടി രൂപയായിരുന്നു. ചെലവ് മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 2,380.14 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 3,582.59 കോടി രൂപയായി.
കമ്പനിയുടെ വിവിധ പദ്ധതികളും അടുത്തിടെ പ്രവര്‍ത്തനക്ഷമമാക്കിയ ആസ്തികളും അവരുടെ ഇന്ത്യന്‍ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനമെന്ന സ്ഥാനം ഉറപ്പിക്കുമെന്നും അദാനി ട്രാന്‍സ്മിഷന്‍ എംഡിയും സിഇഒയുമായ അനില്‍ സര്‍ദാന പറഞ്ഞു. അടുത്തിടെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുമായി (ഐഎച്ച്‌സി) 3,850 കോടി രൂപയുടെ പ്രാഥമിക ഇക്വിറ്റി ഇടപാട് കമ്പനി പൂര്‍ത്തിയാക്കി. കൂടാതെ എസ്സാര്‍ പവറില്‍ നിന്ന് 1,913 കോടി രൂപയ്ക്ക് മഹന്‍ സിപത് ട്രാന്‍സ്മിഷന്‍ ലൈന്‍ ഏറ്റെടുക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.