4 Aug 2022 6:31 AM GMT
Summary
ഓഗസ്റ്റ് അവസാനം 5ജി സേവനം നല്‍കിത്തുടങ്ങുമെന്ന് എയര്‍ടെല്‍ അറിയിച്ച് മണിക്കൂറുകള്‍ക്കകം റിലയന്‍സ് ജിയോ അതിനെ കടത്തിവെട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയുടെ 5ജി സേവനം ആഗസ്റ്റ് 15 ന് ആരംഭിക്കിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യമൊട്ടാകെ 5ജി സേവനം വ്യാപിപ്പിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ ആകാശ് അംബാനി അടുത്തിടെ അറിയിച്ചിരുന്നു. ഈ മാസം തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാര്‍തി എയര്‍ടെല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാങ്കേതിക സേവനം നല്‍കുന്നതിനായി നോക്കിയ, എറിക്‌സണ്‍, […]
ഓഗസ്റ്റ് അവസാനം 5ജി സേവനം നല്‍കിത്തുടങ്ങുമെന്ന് എയര്‍ടെല്‍ അറിയിച്ച് മണിക്കൂറുകള്‍ക്കകം റിലയന്‍സ് ജിയോ അതിനെ കടത്തിവെട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജിയോയുടെ 5ജി സേവനം ആഗസ്റ്റ് 15 ന് ആരംഭിക്കിച്ചേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യമൊട്ടാകെ 5ജി സേവനം വ്യാപിപ്പിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ ആകാശ് അംബാനി അടുത്തിടെ അറിയിച്ചിരുന്നു. ഈ മാസം തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാര്‍തി എയര്‍ടെല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സാങ്കേതിക സേവനം നല്‍കുന്നതിനായി നോക്കിയ, എറിക്‌സണ്‍, സാംസങ് എന്നീ കമ്പനികളുമായി 2.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 19,750 കോടി രൂപ) കരാറില്‍ ഭാര്‍തി എയര്‍ടെല്‍ ഒപ്പിട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളുരു, പുണെ എന്നീ സ്ഥലങ്ങളിലാകും എയര്‍ടെല്ലിന്റെ 5ജി സേവനം ലഭിക്കുക. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാകും പ്രഖ്യാപനമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 3.5 ജിഗാഹെട്‌സ്, 26 ജിഗാഹെഡ്‌സ് ബാന്‍ഡുകള്‍ക്കായി 43,084 കോടി രൂപയാണ് എയര്‍ടെല്‍ മുടക്കുന്നത്. 24,740 മെഗാഹെട്‌സിനുവേണ്ടി 88,078 കോടി മുടക്കിയ റിലയന്‍സ് ജിയോയാണ് ലേലത്തില്‍ ഒന്നാം സ്ഥാനത്ത്.