image

3 Aug 2022 1:32 AM GMT

E-commerce

സോമറ്റോയുടെ ഓഹരികൾ ആദ്യഘട്ടത്തിൽ 10% ഇടിഞ്ഞു

PTI

സോമറ്റോയുടെ ഓഹരികൾ ആദ്യഘട്ടത്തിൽ 10% ഇടിഞ്ഞു
X

Summary

ബുധനാഴ്ച ആദ്യ ഘട്ട വ്യപാരത്തിൽ സോമാറ്റയുടെ ഓഹരികൾ 10% ശതമാനത്തോളം ഇടിഞ്ഞു. ഉബർ അവരുടെ കൈയിലുള്ള സോമറ്റോയുടെ ഓഹരികൾ പൂർണമായും വിറ്റഴിക്കുന്നു എന്ന വാർത്തകൾക്കു പിന്നാലെയാണ് വില ഇടിഞ്ഞത്. ബി എസ് ഇയിൽ ഓഹരി 9 .62 ശതമാനം ഇടിഞ്ഞു 50.25 രൂപയിലെത്തി. തുടർന്ന് നേരിയ തോതിൽ തിരിച്ചു വന്ന ഓഹരി 2.16 ശതമാനം ഉയർന്നു 54.40 രൂപയിലെത്തി. എൻഎസ്ഇ-യിൽ ഓഹരി 6.84 ശതമാനം താഴ്ന്നു 51.75 രൂപയിലാണ് വ്യാപാരം ചെയ്തിരുന്നത്. ഇപ്പോൾ 1.89 ശതമാനം വർധിച്ചു […]


ബുധനാഴ്ച ആദ്യ ഘട്ട വ്യപാരത്തിൽ സോമാറ്റയുടെ ഓഹരികൾ 10% ശതമാനത്തോളം ഇടിഞ്ഞു.

ഉബർ അവരുടെ കൈയിലുള്ള സോമറ്റോയുടെ ഓഹരികൾ പൂർണമായും വിറ്റഴിക്കുന്നു എന്ന വാർത്തകൾക്കു പിന്നാലെയാണ് വില ഇടിഞ്ഞത്. ബി എസ് ഇയിൽ ഓഹരി 9 .62 ശതമാനം ഇടിഞ്ഞു 50.25 രൂപയിലെത്തി. തുടർന്ന് നേരിയ തോതിൽ തിരിച്ചു വന്ന ഓഹരി 2.16 ശതമാനം ഉയർന്നു 54.40 രൂപയിലെത്തി.

എൻഎസ്ഇ-യിൽ ഓഹരി 6.84 ശതമാനം താഴ്ന്നു 51.75 രൂപയിലാണ് വ്യാപാരം ചെയ്തിരുന്നത്. ഇപ്പോൾ 1.89 ശതമാനം വർധിച്ചു 54.50 രൂപയിലെത്തിയിട്ടുണ്ട്.

ഉബർ അവരുടെ കൈയിലുള്ള ഓഹരികൾ വിറ്റു (373 മില്യൺ ഡോളർ) 2,939 കോടി സമാഹരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഓഹരിക്കു 48 മുതൽ 54 രൂപ വരെയാണ് വില കണക്കാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ചയിലെ ക്ലോസിംഗിൽ നിന്നും 13.6 ശതമാനം കുറച്ചാണ് വില കണക്കാക്കിയിട്ടുള്ളത്.

ചൊവ്വാഴ്ച്ച സോമറ്റോയുടെ ഓഹരികൾ 20 ശതമാനം നഷ്ടത്തിൽ 55.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.