image

2 Aug 2022 9:26 AM GMT

Stock Market Updates

ത്രിവേണി ടര്‍ബൈന്‍ ലാഭം 38 ശതമാനം ഉയര്‍ന്നു; ഓഹരികള്‍ നേട്ടത്തില്‍

MyFin Bureau

ത്രിവേണി ടര്‍ബൈന്‍ ലാഭം 38 ശതമാനം ഉയര്‍ന്നു; ഓഹരികള്‍ നേട്ടത്തില്‍
X

Summary

ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ കമ്പനി ശക്തമായ വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്ന് ത്രിവേണി ടര്‍ബൈനിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയില്‍ 13.90 ശതമാനം ഉയര്‍ന്ന് 205.60 രൂപയിലെത്തി. 2022 ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ധിച്ചു. ആഭ്യന്തര വില്‍പ്പന 32 ശതമാനം വര്‍ധിച്ച് 160 കോടി രൂപയായി. കയറ്റുമതി വിറ്റുവരവ് 59 ശതമാനം വര്‍ധിച്ച് 96.6 കോടി രൂപയായി. കോവിഡിന് ശേഷമുള്ള സാമ്പത്തിക ഉണര്‍വിനേയും, വിദേശ ഓര്‍ഡറുകള്‍ നേടിയെടുക്കാനുള്ള കമ്പനിയുടെ കഴിവിനേയും ഇത് പ്രകടമാക്കുന്നു. നികുതിക്കു […]


ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ കമ്പനി ശക്തമായ വളര്‍ച്ച കൈവരിച്ചതിനെത്തുടര്‍ന്ന് ത്രിവേണി ടര്‍ബൈനിന്റെ ഓഹരികള്‍ വ്യാപാരത്തിനിടയില്‍ 13.90 ശതമാനം ഉയര്‍ന്ന് 205.60 രൂപയിലെത്തി.

2022 ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ധിച്ചു. ആഭ്യന്തര വില്‍പ്പന 32 ശതമാനം വര്‍ധിച്ച് 160 കോടി രൂപയായി. കയറ്റുമതി വിറ്റുവരവ് 59 ശതമാനം വര്‍ധിച്ച് 96.6 കോടി രൂപയായി. കോവിഡിന് ശേഷമുള്ള സാമ്പത്തിക ഉണര്‍വിനേയും, വിദേശ ഓര്‍ഡറുകള്‍ നേടിയെടുക്കാനുള്ള കമ്പനിയുടെ കഴിവിനേയും ഇത് പ്രകടമാക്കുന്നു.

നികുതിക്കു ശേഷമുള്ള ലാഭം (profit after tax) ജൂണ്‍ പാദത്തില്‍ 38 ശതമാനം ഉയര്‍ന്ന് 38.3 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 27.8 കോടി രൂപയായിരുന്നു. ജൂണ്‍ പാദത്തില്‍ കമ്പനി മൊത്തം 360 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചു. ഇത് കമ്പനിയുടെ ചരിത്രത്തില്‍ ഒരു പാദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 270 കോടി രൂപയില്‍ നിന്ന് 31 ശതമാനം വര്‍ധനവാണിത്. ഓഹരികള്‍ ഇന്ന് 6.90 ശതമാനം ഉയര്‍ന്ന് 192.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.