image

2 Aug 2022 4:25 AM

News

ജൂലൈയില്‍ യുപിഐ വഴി 600 കോടി ഇടപാടുകള്‍: റെക്കോര്‍ഡെന്ന് എന്‍പിസിഐ

MyFin Desk

ജൂലൈയില്‍  യുപിഐ വഴി 600 കോടി ഇടപാടുകള്‍: റെക്കോര്‍ഡെന്ന് എന്‍പിസിഐ
X

Summary

ഡെല്‍ഹി: ജൂലൈയില്‍ യുപിഐ വഴി 600 കോടി ഇടപാടുകള്‍ നടന്നുവെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). 2016ല്‍ യുപിഐയുടെ ആരംഭം മുതലുള്ള കണക്കുകളെടുത്താല്‍ ഒരു മാസത്തിനുള്ളില്‍ ഇത്രയധികം ഇടപാടുകള്‍ നടക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ ഇടപാടുകളുടെ എണ്ണം ഒരു ലക്ഷം കോടി കടന്നുവെന്നും എന്‍പിസിഐ അധികൃതര്‍ വ്യക്തമാക്കി. തൊട്ടു മുന്‍പുള്ള മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.16 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുപിഐ ഇടപാടുകളുടെ ആകെ മൂല്യത്തില്‍ 75 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും എന്‍പിസിഐയുടെ റിപ്പോര്‍ട്ടിലുണ്ട്. 2026 ആകുമ്പോഴേയ്ക്കും […]


ഡെല്‍ഹി: ജൂലൈയില്‍ യുപിഐ വഴി 600 കോടി ഇടപാടുകള്‍ നടന്നുവെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). 2016ല്‍ യുപിഐയുടെ ആരംഭം മുതലുള്ള കണക്കുകളെടുത്താല്‍ ഒരു മാസത്തിനുള്ളില്‍ ഇത്രയധികം ഇടപാടുകള്‍ നടക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ ഇടപാടുകളുടെ എണ്ണം ഒരു ലക്ഷം കോടി കടന്നുവെന്നും എന്‍പിസിഐ അധികൃതര്‍ വ്യക്തമാക്കി. തൊട്ടു മുന്‍പുള്ള മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 7.16 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുപിഐ ഇടപാടുകളുടെ ആകെ മൂല്യത്തില്‍ 75 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും എന്‍പിസിഐയുടെ റിപ്പോര്‍ട്ടിലുണ്ട്.
2026 ആകുമ്പോഴേയ്ക്കും രാജ്യത്തെ ആകെ ട്രാന്‍സാക്ഷനുകളുടെ 65 ശതമാനവും യുപിഐ (യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പോലുള്ള 'നോണ്‍ ക്യാഷ്' പേയ്മെന്റുകളായിരിക്കുമെന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബിസിജിയും പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയും സംയുക്തമായി അടുത്തിടെ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. കോവിഡ് വ്യാപനത്തിന് പിന്നാലെ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി യുപിഐ പേയ്മെന്റുകളില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പേയ്മെന്റുകളില്‍ 40 ശതമാനവും യുപിഐ പേയ്മെന്റ് പോലുള്ളവയാണ്.
ഡിജിറ്റല്‍ പേയ്മെന്റ് മേഖല 2026 ആകുമ്പോള്‍ 10 ട്രില്യണ്‍ ഡോളര്‍ വിപണിയാകുമെന്നും നിലവിലത് 3 ട്രില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം രാജ്യത്തെ 75 ശതമാനം ആളുകളും യുപിഐ പേയ്മെന്റുകളിലേക്ക് മാറുമെന്നും 2020-21 സാമ്പത്തിക വര്‍ഷം ഇത് 35 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ നിന്നുള്ള യുപിഐ വിപണി വിഹിതം കുത്തനെ ഉയര്‍ന്നുവെന്ന് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.