Summary
മുംബൈ: ബാങ്കിംഗ് ഇതര ഫിനാന്‍സിംഗ് കമ്പനിയായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സിന്റെ (എസ്ടിഎഫ്‌സി) നികുതി കിഴിച്ചുള്ള സ്റ്റാന്റെലോണ്‍ ലാഭം 665.27 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 169.94 കോടി രൂപ നികുതിയനന്തര ലാഭം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് ബാധിച്ച മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദവുമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനിയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഉമേഷ് രേവങ്കര്‍ പറഞ്ഞു. വിതരണം വളരെ ശക്തമായിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷം […]
മുംബൈ: ബാങ്കിംഗ് ഇതര ഫിനാന്‍സിംഗ് കമ്പനിയായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സിന്റെ (എസ്ടിഎഫ്‌സി) നികുതി കിഴിച്ചുള്ള സ്റ്റാന്റെലോണ്‍ ലാഭം 665.27 കോടി രൂപയായി.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 169.94 കോടി രൂപ നികുതിയനന്തര ലാഭം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോവിഡ് ബാധിച്ച മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദവുമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനിയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഉമേഷ് രേവങ്കര്‍ പറഞ്ഞു.
വിതരണം വളരെ ശക്തമായിരുന്നുവെന്നും, കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍, കോവിഡ് കാരണം കിട്ടാക്കടങ്ങള്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കുന്ന കരുതല്‍ തുക വളരെ കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ ഈ വര്‍ഷം അത് ആവശ്യമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അറ്റ പലിശ വരുമാനം (എന്‍ഐഐ) 25.35 ശതമാനം വര്‍ധിച്ച് 2,641.74 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,107.45 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിനുകള്‍ (എന്‍ഐഎം) 6.38 ശതമാനത്തില്‍ നിന്ന് 6.91 ശതമാനമായി ഉയർന്നു.
കമ്പനി മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (AUM) 1,19,301.37 കോടി രൂപയില്‍ നിന്ന് 9.55 ശതമാനം ഉയര്‍ന്ന് 1,30,688.86 കോടി രൂപയായി.