29 July 2022 6:21 AM IST
Summary
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 70 ശതമാനം ഇടിഞ്ഞ് 308.44 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 1,023.46 കോടി രൂപ അറ്റാദായം നേടിയിരുന്നു. മാര്‍ച്ച് പാദത്തില്‍ ഇത് 201.57 കോടി രൂപയായിരുന്നു. ഒന്നാം പാദത്തിലെ മൊത്തം വരുമാനം 21,294 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 22,515 കോടി രൂപയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു. പലിശ വരുമാനം കഴിഞ്ഞ […]
ഡെല്‍ഹി: ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 70 ശതമാനം ഇടിഞ്ഞ് 308.44 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 1,023.46 കോടി രൂപ അറ്റാദായം നേടിയിരുന്നു. മാര്‍ച്ച് പാദത്തില്‍ ഇത് 201.57 കോടി രൂപയായിരുന്നു.
ഒന്നാം പാദത്തിലെ മൊത്തം വരുമാനം 21,294 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 22,515 കോടി രൂപയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗ് വ്യക്തമാക്കുന്നു. പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 18,921 കോടി രൂപയില്‍ നിന്ന് 18,757 കോടി രൂപയായി കുറഞ്ഞു.