27 July 2022 5:05 AM GMT
Summary
ഡെല്‍ഹി: മാരുതി സുസൂക്കിയുടെ അറ്റാദായം ജൂണ്‍ പാദത്തില്‍ 129.76 ശതമാനം ഉയര്‍ന്ന് 1,012.80 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 440.80 കോടി രൂപയായിരുന്നു. 16,798.70 കോടി രൂപയായിരുന്ന വരുമാനം ഉയര്‍ന്ന് 25,286.30 കോടി രൂപയായി. കോവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളും തടസ്സങ്ങളും വില്‍പ്പനയെ കാര്യമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 3,53,614 യൂണിറ്റായിരുന്ന വില്‍പ്പന 4,67,931 യൂണിറ്റായി ഉയര്‍ന്നു. ഈ പാദത്തിലെ എബിറ്റ് മാര്‍ജിന്‍ അഞ്ച് ശതമാനമായി മെച്ചപ്പെട്ടു. മുന്‍വര്‍ഷത്തെ പാദത്തില്‍ 0.5 ശതമാനത്തേക്കാള്‍ […]
ഡെല്‍ഹി: മാരുതി സുസൂക്കിയുടെ അറ്റാദായം ജൂണ്‍ പാദത്തില്‍ 129.76 ശതമാനം ഉയര്‍ന്ന് 1,012.80 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 440.80 കോടി രൂപയായിരുന്നു. 16,798.70 കോടി രൂപയായിരുന്ന വരുമാനം ഉയര്‍ന്ന് 25,286.30 കോടി രൂപയായി. കോവിഡുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകളും തടസ്സങ്ങളും വില്‍പ്പനയെ കാര്യമായി ബാധിച്ചു.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ 3,53,614 യൂണിറ്റായിരുന്ന വില്‍പ്പന 4,67,931 യൂണിറ്റായി ഉയര്‍ന്നു. ഈ പാദത്തിലെ എബിറ്റ് മാര്‍ജിന്‍ അഞ്ച് ശതമാനമായി മെച്ചപ്പെട്ടു. മുന്‍വര്‍ഷത്തെ പാദത്തില്‍ 0.5 ശതമാനത്തേക്കാള്‍ 450 ബേസിസ് പോയിന്റുകളുടെ പുരോഗതി നേടിയിട്ടുണ്ട്. ഈ പാദത്തില്‍ താരതമ്യേന മെച്ചപ്പെട്ട വില്‍പ്പന ഉണ്ടായത്. ഇത് മെച്ചപ്പെട്ട ശേഷി വിനിയോഗത്തിലേക്ക് നയിച്ചു. അതേസമയം ജൂണ്‍ പാദത്തില്‍ വാഹനങ്ങളുടെ വില വര്‍ധിച്ചിട്ടുണ്ട്. അതോടൊപ്പം ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളും കമ്പനി ഏറ്റെടുത്തിരുന്നു.
മറുവശത്ത് അസംസ്‌കൃത സാമഗ്രികളുടെ വര്‍ധന വാഹനവ്യവസായത്തെ പ്രതികൂലമായി ബാധിച്ചു. കുറഞ്ഞ പ്രവര്‍ത്തന വരുമാനവും ഉയര്‍ന്ന പരസ്യച്ചെലവുമായിരുന്നു കമ്പനി നേരിട്ടത്.
'ഈ പാദത്തില്‍ ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗര്‍ലഭ്യം കാരണം ഏകദേശം 51,000 വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടില്ല. ഏകദേശം 280,000 വാഹനങ്ങളുടെ ഓര്‍ഡറുകളാണ് ലഭിച്ചത്. നടപ്പ് പാദത്തിന്റെ അവസാനത്തില്‍ ഈ ഓര്‍ഡറുകള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കമ്പനി,' മാരുതി സുസുക്കി വ്യക്തമാക്കി .