image

27 July 2022 5:02 AM GMT

Economy

ഇന്ത്യയുടെ വളര്‍ച്ച അനുമാനം 7.4 ശതമാനമായി വെട്ടിക്കുറച്ച് ഐഎംഎഫ്

Agencies

IMF
X

Summary

ന്യൂയോര്‍ക്ക്: 2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 0.8 ശതമാനം കുറച്ച് 7.4 ശതമാനമാക്കി ഐഎംഎഫ്. വളര്‍ച്ച നിരക്ക് കുറയ്ക്കാനുള്ള പ്രധാന കാരണം അനുകൂലമായ ബാഹ്യ സാഹചര്യങ്ങളുടെ കുറവും, കര്‍ശന പണനയ തീരുമാനങ്ങളുമാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ ഐഎംഫിന്റെ വളര്‍ച്ച അനുമാനം 8.2 ശതമാനമായിരുന്നു. കോവിഡ് പകര്‍ച്ച വ്യാധിയുടെയും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെയും പരിണിത ഫലങ്ങളില്‍ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥകള്‍ തിരിച്ചു വരുന്നതേയുള്ളുവെന്നും ജൂലൈയില്‍ പുറത്തിറക്കിയ ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട് ലുക്ക് പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച […]


ന്യൂയോര്‍ക്ക്: 2023 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 0.8 ശതമാനം കുറച്ച് 7.4 ശതമാനമാക്കി ഐഎംഎഫ്.

വളര്‍ച്ച നിരക്ക് കുറയ്ക്കാനുള്ള പ്രധാന കാരണം അനുകൂലമായ ബാഹ്യ സാഹചര്യങ്ങളുടെ കുറവും, കര്‍ശന പണനയ തീരുമാനങ്ങളുമാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ ഐഎംഫിന്റെ വളര്‍ച്ച അനുമാനം 8.2 ശതമാനമായിരുന്നു.

കോവിഡ് പകര്‍ച്ച വ്യാധിയുടെയും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെയും പരിണിത ഫലങ്ങളില്‍ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥകള്‍ തിരിച്ചു വരുന്നതേയുള്ളുവെന്നും ജൂലൈയില്‍ പുറത്തിറക്കിയ ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട് ലുക്ക് പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ച യുഎസിനെയും, ചൈനയെയും അപേക്ഷിച്ച് വേഗത്തിലാണെന്നും ഐഎഎഫ് അഭിപ്രായപ്പെട്ടു. 2023-24 ലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഐഎംഎഫ് അനുമാനം 6.1 ശതമാനമാണ്.

ഇന്ത്യയ്‌ക്കൊപ്പം തന്നെ ചൈനയുടെയും, അമേരിക്കയുടെയും വളര്‍ച്ച അനുമാനം ഐഎംഎഫ് കുറച്ചിട്ടുണ്ട്. ലോക്‌ഡോൺ നീട്ടിയതും, ആഗോള കേന്ദ്ര ബാങ്കുകള്‍ കര്‍ശന പണനയ നിലപാടുകള്‍ സ്വീകരിക്കുന്നതും, റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്നുള്ള സമ്മര്‍ദ്ദങ്ങളുമാണ് സാമ്പത്തിക വളര്‍ച്ച കുറയാനുള്ള കാരണങ്ങളാണ്.

ഇന്ത്യയുടെ 7.4 ശതമാനത്തിന്റെ വളര്‍ച്ച അനുമാനം, സൗദി അറേബ്യയുടെ 7.6 ശതമാനത്തിനു താഴെയുള്ള ഏറ്റവും ഉയര്‍ന്നതാണ്.

ചൈനയുടെ 4.4 ശതമാനത്തിന്റെ വളര്‍ച്ച അനുമാനത്തക്കോള്‍ ഏകദേശം ഇരട്ടിയാണ് ഇന്ത്യയുടേത്.