image

25 July 2022 10:06 AM GMT

Stock Market Updates

സൊമറ്റോയുടെ ഓഹരികൾ 11 ശതമാനത്തിലേറെ ഇടിഞ്ഞു

MyFin Bureau

സൊമറ്റോയുടെ ഓഹരികൾ 11 ശതമാനത്തിലേറെ ഇടിഞ്ഞു
X

Summary

വ്യക്തികളും, സ്ഥാപനങ്ങളും കൈവശം വച്ചിരുന്ന ഓഹരികളുടെ ലോക്ക് ഇൻ പീരീഡ് അവസാനിച്ചതിനെ തുടർന്നു സൊമറ്റോയുടെ ഓഹരികൾ, വ്യാപാരത്തിനിടയിൽ, 14 ശതമാനത്തോളം ഇടിഞ്ഞു. സെബിയുടെ നിർദേശ പ്രകാരം, പ്രമുഖരായ പ്രൊമോട്ടർമാർ ഇല്ലാത്ത ഒരു കമ്പനിയുടെ ഓഹരികൾ ഐപിഒയ്ക്കു മുമ്പ് കൈവശമുണ്ടായിരുന്ന വ്യക്തികളോ, സ്ഥാപനങ്ങളോ ഒരു വർഷത്തേക്ക് അവ ലോക്ക് ഇൻ പീരിഡിൽ വയ്‌ക്കേണ്ടതാണ്. ഓഹരികൾ ഈ സമയത്ത് വിൽക്കുന്നതിന് അനുമതിയില്ല. "ഞങ്ങളുടെ കമ്പനിയ്ക്ക് ഒരു പ്രമുഖ പ്രൊമോട്ടർ ഇല്ല. പ്രൊഫഷണലായി കൈകാര്യം ചെയുന്ന കമ്പനിയാണ്. ലോക്ക് ഇൻ പീരീഡ് […]


വ്യക്തികളും, സ്ഥാപനങ്ങളും കൈവശം വച്ചിരുന്ന ഓഹരികളുടെ ലോക്ക് ഇൻ പീരീഡ് അവസാനിച്ചതിനെ തുടർന്നു സൊമറ്റോയുടെ ഓഹരികൾ, വ്യാപാരത്തിനിടയിൽ, 14 ശതമാനത്തോളം ഇടിഞ്ഞു. സെബിയുടെ നിർദേശ പ്രകാരം, പ്രമുഖരായ പ്രൊമോട്ടർമാർ ഇല്ലാത്ത ഒരു കമ്പനിയുടെ ഓഹരികൾ ഐപിഒയ്ക്കു മുമ്പ് കൈവശമുണ്ടായിരുന്ന വ്യക്തികളോ, സ്ഥാപനങ്ങളോ ഒരു വർഷത്തേക്ക് അവ ലോക്ക് ഇൻ പീരിഡിൽ വയ്‌ക്കേണ്ടതാണ്. ഓഹരികൾ ഈ സമയത്ത് വിൽക്കുന്നതിന് അനുമതിയില്ല.

"ഞങ്ങളുടെ കമ്പനിയ്ക്ക് ഒരു പ്രമുഖ പ്രൊമോട്ടർ ഇല്ല. പ്രൊഫഷണലായി കൈകാര്യം ചെയുന്ന കമ്പനിയാണ്. ലോക്ക് ഇൻ പീരീഡ് കഴിയുന്നതിനാൽ, ഓഹരികൾ കൈവശമുള്ളവർ വിപണിയിലെ സ്ഥിതിയനുസരിച്ചു അത് വിറ്റേക്കാം. ഒപ്പം, ഇത്തരം വില്പനകൾ ഉണ്ടായേക്കാമെന്ന നിക്ഷേപകരുടെ ധാരണയും ഓഹരിയുടെ വിലയിൽ വലിയ സ്വാധീനം ചെലുത്താം," കമ്പനി റിസ്ക് സാധ്യതകളെപ്പറ്റി ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ പറഞ്ഞിരുന്നു.

ഉബർ ബി വി, ഇൻഫോഎഡ്ജ്, ആൻറ് ഫിൻ സിങ്കപ്പൂർ, അലിപേ എന്നിവരാണ് ഐപിഒയ്ക്ക് മുൻപ് കമ്പനിയുടെ ഓഹരികൾ കൈവശമുണ്ടായിരുന്ന പ്രധാന കമ്പനികൾ. ഇന്നു മാത്രം 3.80 ലക്ഷം ഓഹരികളുടെ വ്യാപാരം ബിഎസ്ഇ യിൽ നടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിൽ ഇതിന്റെ ശരാശരി വ്യാപാര വോള്യം 35.35 ലക്ഷം ഓഹരികളായിരുന്നു.

കഴിഞ്ഞ വർഷം ഒരു ഓഹരിക്ക് 76 രൂപ വച്ച് ലിസ്റ്റ് ചെയ്ത ഓഹരി 169.10 രൂപ വരെ ഉയർന്നിരുന്നു. ആ ഉയർച്ചയിൽ നിന്നും 72 ശതമാനത്തിന്റെ ഇടിവാണ് ഇന്നു വരെ ഉണ്ടായിട്ടുള്ളത്. ഓഹരി ഇന്ന് 11.37 ശതമാനം നഷ്ടത്തിൽ 47.55 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.