21 July 2022 10:11 AM
Summary
ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്ന് 1,086.50 രൂപയിലെത്തി. ജൂൺ പാദ അറ്റാദായത്തിൽ 83.50 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള കൺസോളിഡേറ്റഡ് ലാഭം 544.82 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 296.90 കോടി രൂപയായിരുന്നു. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 368.67 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം (Ebitda) വാർഷികാടിസ്ഥാനത്തിൽ 4 ശതമാനം ഉയർന്ന് […]
ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്ന് 1,086.50 രൂപയിലെത്തി. ജൂൺ പാദ അറ്റാദായത്തിൽ 83.50 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള കൺസോളിഡേറ്റഡ് ലാഭം 544.82 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 296.90 കോടി രൂപയായിരുന്നു. ഇതിനു തൊട്ടു മുൻപുള്ള മാർച്ച് പാദത്തിൽ ഇത് 368.67 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്ത വരുമാനം (Ebitda) വാർഷികാടിസ്ഥാനത്തിൽ 4 ശതമാനം ഉയർന്ന് 969 കോടി രൂപയായി. കണക്ടിവിറ്റിയിലും, ഡിജിറ്റൽ പ്ലാറ്റുഫോമുകളിലും, സേവനങ്ങളിലുമെല്ലാം തടസ്സമില്ലാത്ത സേവനങ്ങൾ നല്കാൻ കഴിഞ്ഞത് ഇതിനു സഹായകമായി. ഡാറ്റ ബിസിനസ്സിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 7.6 ശതമാനം ഉയർന്ന് 3,340 കോടി രൂപയായി. ഡിജിറ്റൽ പ്ലാറ്റുഫോമുകളും, അവയുടെ സേവനങ്ങളും വാർഷികാടിസ്ഥാനത്തിൽ 12.3 ശതമാനത്തിന്റെ വളർച്ച പ്രകടമാക്കി. ഓഹരി ഇന്ന് 9.99 ശതമാനം ഉയർന്ന് 1,077.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.