image

20 July 2022 7:34 AM GMT

Banking

ഇന്ത്യയുടെ സ്വര്‍ണ്ണ ഭ്രമം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇടിയുമെന്ന് ക്രിസില്‍

MyFin Bureau

ഇന്ത്യയുടെ സ്വര്‍ണ്ണ ഭ്രമം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇടിയുമെന്ന് ക്രിസില്‍
X

Summary

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണാഭരണ ആവശ്യകത അഞ്ച് ശതമാനം ഇടിഞ്ഞ് 550 ടണ്ണിലെത്താന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ജൂണ്‍ 30ന് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനം മുതല്‍ 12.5 ശതമാനം വരെ വര്‍ധിപ്പിച്ചത് നടപ്പു സാമ്പത്തിക വര്‍ഷം സ്വര്‍ണാഭരണ കച്ചവടക്കാരുടെ വരുമാനത്തില്‍ ഇടിവിന് കാരണമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ കാര്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചില്ലറ വ്യാപാരികള്‍ ഈ വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടിവരും. ഇത് ആവശ്യകത കുറയ്ക്കുകയും വിവേചന ബുദ്ധിയോടെ […]


മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണാഭരണ ആവശ്യകത അഞ്ച് ശതമാനം ഇടിഞ്ഞ് 550 ടണ്ണിലെത്താന്‍ സാധ്യതയുണ്ടെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ജൂണ്‍ 30ന് സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനം മുതല്‍ 12.5 ശതമാനം വരെ വര്‍ധിപ്പിച്ചത് നടപ്പു സാമ്പത്തിക വര്‍ഷം സ്വര്‍ണാഭരണ കച്ചവടക്കാരുടെ വരുമാനത്തില്‍ ഇടിവിന് കാരണമാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ കാര്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ചില്ലറ വ്യാപാരികള്‍ ഈ വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടിവരും. ഇത് ആവശ്യകത കുറയ്ക്കുകയും വിവേചന ബുദ്ധിയോടെ വാങ്ങുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, കസ്റ്റംസ് തീരുവ വര്‍ധന സ്വര്‍ണ്ണ വില ഉയരുന്നതിലേക്ക് നയിച്ചേക്കാം. ഇത് ആവശ്യകതയില്‍ കാര്യമായ ഇടിവിന് ഇടയാക്കും. ഈ സാമ്പത്തിക വര്‍ഷം ഇത് അഞ്ച് ശതമാനം കുറഞ്ഞ് 550 ടണ്ണായി മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 580 ടണ്ണായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കോവിഡ് മൂലമുള്ള തടസ്സങ്ങള്‍ കുറഞ്ഞതിന് ശേഷം 2021 ഫെബ്രുവരിയില്‍ ആവശ്യകത നിലച്ചു. ഇറക്കുമതി തീരുവ അഞ്ച് ശതമാനം വെട്ടിക്കുറച്ചത് വില്‍പ്പനയില്‍ തിരിച്ചുവരവിന് കാരണമായി. ഇത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഇത് തുടര്‍ന്നു.

ഇറക്കുമതി തീരുവ വര്‍ധന മൂലം സ്വര്‍ണ്ണ വില വര്‍ധിക്കുന്നതിനാല്‍, സ്വര്‍ണ്ണാഭരണ ചില്ലറ വ്യാപാരികള്‍ നൂതന വില്‍പ്പന രീതികള്‍ സ്വീകരിക്കുകയും വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് പ്രൊമോഷണല്‍ സ്‌കീമുകള്‍ ആരംഭിക്കുകയും വേണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണഗതിയില്‍, ഉത്സവ സീസണ്‍ അടുക്കുമ്പോള്‍, സ്റ്റോറുകള്‍ ഉത്പന്നങ്ങള്‍ സംഭരിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍, പുതിയ ഷോറൂമുകളുടെ കൂട്ടിച്ചേര്‍ക്കല്‍ 10-12 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൊത്തത്തില്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയിലര്‍മാരുടെ പ്രവര്‍ത്തന മൂലധന ആവശ്യകത 3,000-3,200 കോടി രൂപ വര്‍ധിപ്പിക്കും. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 35-40 ശതമാനത്തിന്റെ മുന്നേറ്റം സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.