Summary
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ജൂലൈ 8ന് അവസാനിച്ച വാരത്തില്‍ ഇത് 8.062 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 580.252 ബില്യണായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് തൊട്ടു മുന്‍പുള്ള വാരം വിദേശ നാണ്യ കരുതല്‍ ശേഖരം 5.008 ബില്യണ്‍ കുറഞ്ഞ് 588.314 ബില്യണായി. വിദേശ കറന്‍സി ആസ്തിയില്‍ (എഫ്‌സിഎ) ഉണ്ടായ ഇടിവാണ് വിദേശ നാണ്യ കരുതല്‍ ശേഖരത്തിലും കുറവുണ്ടാക്കിയതെന്ന് ആര്‍ബിഐ അറിയിപ്പിലുണ്ട്. ജൂലൈ 8ന് അവസാനിച്ച വാരത്തില്‍ വിദേശ കറന്‍സി ആസ്തി […]
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്. ജൂലൈ 8ന് അവസാനിച്ച വാരത്തില്‍ ഇത് 8.062 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 580.252 ബില്യണായെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതിന് തൊട്ടു മുന്‍പുള്ള വാരം വിദേശ നാണ്യ കരുതല്‍ ശേഖരം 5.008 ബില്യണ്‍ കുറഞ്ഞ് 588.314 ബില്യണായി.
വിദേശ കറന്‍സി ആസ്തിയില്‍ (എഫ്‌സിഎ) ഉണ്ടായ ഇടിവാണ് വിദേശ നാണ്യ കരുതല്‍ ശേഖരത്തിലും കുറവുണ്ടാക്കിയതെന്ന് ആര്‍ബിഐ അറിയിപ്പിലുണ്ട്. ജൂലൈ 8ന് അവസാനിച്ച വാരത്തില്‍ വിദേശ കറന്‍സി ആസ്തി 6.656 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 518.089 ബില്യണ്‍ ഡോളറായി.
രാജ്യത്തെ സ്വര്‍ണ ശേഖരം ഇതേകലയളവില്‍ 1.236 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 39.186 ബില്യണ്‍ ഡോളറായെന്നും ആര്‍ബിഐയുടെ അറിയിപ്പിലുണ്ട്. ഐഎംഎഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ നില 49 ദശലക്ഷം ഡോളര്‍ കുറഞ്ഞ് 4.966 ബില്യണ്‍ ഡോളറായെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.