image

15 July 2022 12:46 AM GMT

Banking

പിഎന്‍ബി മെറ്റ്ലൈഫ് പോളിസി ഉടമകള്‍ക്ക് 594 കോടി ബോണസ് പ്രഖ്യാപിച്ചു

MyFin Desk

പിഎന്‍ബി മെറ്റ്ലൈഫ് പോളിസി ഉടമകള്‍ക്ക് 594 കോടി ബോണസ് പ്രഖ്യാപിച്ചു
X

Summary

 പിഎന്‍ബി മെറ്റ്ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി (പിഎന്‍ബി മെറ്റ്ലൈഫ്) 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ അര്‍ഹരായ എല്ലാ പോളിസി ഉടമകള്‍ക്കും 594 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. ഒരു പോളിസി ഉടമ ബോണസ് എന്നത് കമ്പനിയുടെ പങ്കാളിത്ത ഫണ്ട് സൃഷ്ടിക്കുന്ന ലാഭത്തിന്റെ വിഹിതമാണ്. ആവശ്യസമയങ്ങളില്‍ ഇത് നിര്‍ദ്ദിഷ്ട ആനുകൂല്യങ്ങളായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരമായി ബോണസ് പ്രഖ്യാപിക്കാറുണ്ടെന്നും 2022 സാമ്പത്തിക വര്‍ഷത്തിലെ ബോണസ് തുക 2021 സാമ്പത്തിക […]


പിഎന്‍ബി മെറ്റ്ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി (പിഎന്‍ബി മെറ്റ്ലൈഫ്) 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ അര്‍ഹരായ എല്ലാ പോളിസി ഉടമകള്‍ക്കും 594 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. ഒരു പോളിസി ഉടമ ബോണസ് എന്നത് കമ്പനിയുടെ പങ്കാളിത്ത ഫണ്ട് സൃഷ്ടിക്കുന്ന ലാഭത്തിന്റെ വിഹിതമാണ്. ആവശ്യസമയങ്ങളില്‍ ഇത് നിര്‍ദ്ദിഷ്ട ആനുകൂല്യങ്ങളായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരമായി ബോണസ് പ്രഖ്യാപിക്കാറുണ്ടെന്നും 2022 സാമ്പത്തിക വര്‍ഷത്തിലെ ബോണസ് തുക 2021 സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 12 ശതമാനം കൂടുതലാണെന്നും ഇന്‍ഷുറര്‍ പറഞ്ഞു.
2022 മാര്‍ച്ച് 31 മുതല്‍ പോളിസികള്‍ പ്രാബല്യത്തില്‍ വന്ന 4.95 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ബോണസ് തുക പ്രയോജനപ്പെടുമെന്ന് പിഎന്‍ബി മെറ്റ്ലൈഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ തുടക്കം മുതല്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബോണസാണിതെന്ന് പിഎന്‍ബി മെറ്റ്ലൈഫ് എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. കോവിഡ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായെങ്കിലും പോളിസി ഉടമകള്‍ക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.