15 July 2022 8:48 AM GMT
Summary
കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 2.62 ശതമാനം നേട്ടമുണ്ടാക്കി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 64 ശതമാനം വർധിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 601 കോടി രൂപയായി. ഇത്, പാദാടിസ്ഥാനത്തിൽ, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണ്. കഴിഞ്ഞ വർഷത്തിൽ ഇത് 367 കോടി രൂപയായിരുന്നു. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി (എൻപിഎ) 0.94 ശതമാനം താഴ്ന്നു. മുമ്പ് ഇത് 1.23 ശതമാനമായിരുന്നു. ബാങ്ക്, എല്ലാ […]
കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 2.62 ശതമാനം നേട്ടമുണ്ടാക്കി. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 64 ശതമാനം വർധിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 601 കോടി രൂപയായി. ഇത്, പാദാടിസ്ഥാനത്തിൽ, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണ്. കഴിഞ്ഞ വർഷത്തിൽ ഇത് 367 കോടി രൂപയായിരുന്നു. ബാങ്കിന്റെ നിഷ്ക്രിയ ആസ്തി (എൻപിഎ) 0.94 ശതമാനം താഴ്ന്നു. മുമ്പ് ഇത് 1.23 ശതമാനമായിരുന്നു. ബാങ്ക്, എല്ലാ ചെലവുകളും നിയന്ത്രിച്ചതിനൊപ്പം, വളരെ വിശാലമായ വായ്പാ വളർച്ച സൃഷ്ടിച്ചതിനാലാണ് ഇത്തരമൊരു ലാഭമുണ്ടായതെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ഓഹരി ഇന്ന് 1.54 ശതമാനം നേട്ടത്തിൽ 98.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.