15 July 2022 4:55 AM GMT
Summary
കോവിഡിന് ശേഷം പച്ചപിടിച്ച തുടങ്ങിയ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ നല്‍കിയ ഇരുട്ടടിയായിരുന്നു ഹോട്ടല്‍ റൂമുകളിലെ ജിഎസ്ടി നിരക്ക് വര്‍ധന. ചെലവ് കുറഞ്ഞ ഹോട്ടലുകളില്‍ ജിഎസ്ടി ചുമത്തുന്നത് സാധാരണക്കാര്‍ക്ക് അവധിക്കാലം ചെലവേറിയതാക്കും. സാമ്പത്തിക മേഖലയിലെ അസ്ഥിരതകള്‍ 'ബജറ്റ് ഫ്രണ്ട്ലി' യിലേയ്ക്ക് ആളുകളെ അടുപ്പിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിരക്ക് വര്‍ധന വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 1000 രൂപവരെ വിലയുള്ള ഹോട്ടല്‍ മുറിയ്ക്ക് 12 ശതമാനമാണ് നികുതി. ഇതുവരെ പ്രതിദിനം 1,000 രൂപ വരെയുള്ള ഹോട്ടല്‍ […]
കോവിഡിന് ശേഷം പച്ചപിടിച്ച തുടങ്ങിയ ടൂറിസം മേഖലയില്‍ സര്‍ക്കാര്‍ നല്‍കിയ ഇരുട്ടടിയായിരുന്നു ഹോട്ടല്‍ റൂമുകളിലെ ജിഎസ്ടി നിരക്ക് വര്‍ധന.
ചെലവ് കുറഞ്ഞ ഹോട്ടലുകളില്‍ ജിഎസ്ടി ചുമത്തുന്നത് സാധാരണക്കാര്‍ക്ക് അവധിക്കാലം ചെലവേറിയതാക്കും. സാമ്പത്തിക മേഖലയിലെ അസ്ഥിരതകള്‍ 'ബജറ്റ് ഫ്രണ്ട്ലി' യിലേയ്ക്ക് ആളുകളെ അടുപ്പിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിരക്ക് വര്‍ധന വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
പ്രതിദിനം 1000 രൂപവരെ വിലയുള്ള ഹോട്ടല്‍ മുറിയ്ക്ക് 12 ശതമാനമാണ് നികുതി. ഇതുവരെ പ്രതിദിനം 1,000 രൂപ വരെയുള്ള ഹോട്ടല്‍ റൂമുകള്‍ക്ക് ജിഎസ്ടി ഇളവുണ്ടായിരുന്നു. ജൂലൈ 18 മുതലാണ് പുതിയ നിരക്കുകള്‍ ബാധകമാകുക. 7500 ന് മുകളിലുള്ള മുറികള്‍ക്ക്18 ശതമാനമാണ് ജിഎസ്ടി. നികുതി അടിത്തറ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ മാറ്റം കൊണ്ടുവന്നത്.