image

12 July 2022 12:13 AM GMT

Automobile

ജെഎല്‍ആര്‍ പുതിയ റേഞ്ച് റോവറിന്റെ വിതരണം ആരംഭിച്ചു

MyFin Bureau

ജെഎല്‍ആര്‍ പുതിയ റേഞ്ച് റോവറിന്റെ വിതരണം ആരംഭിച്ചു
X

Summary

ഡെല്‍ഹി: രാജ്യത്ത് പുതിയ റേഞ്ച് റോവറിന്റെ വിതരണം ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) അറിയിച്ചു. 2.38 കോടി മുതല്‍ 3.43 കോടി രൂപ വരെ (എക്‌സ് ഷോറൂം) വിലയുള്ള ആറ്, എട്ട് സിലിണ്ടര്‍ പവര്‍ട്രെയിനുകളുമായാണ് ഈ മോഡല്‍ വരുന്നത്. 3 ലിറ്റിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് പുതിയ റേഞ്ച് റോവര്‍ എത്തുന്നത്. വലിയ 4.4 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിനും മോഡലിന്റെ സവിശേഷതയാണ്. പുതിയ റേഞ്ച് റോവര്‍ അത്യാധുനിക ആഡംബരത്തിന്റെ പ്രതിരൂപമാണെന്നും ഇത് തീര്‍ച്ചയായും ഉപഭോക്താക്കള്‍ക്ക് ഏറ്റവും […]


ഡെല്‍ഹി: രാജ്യത്ത് പുതിയ റേഞ്ച് റോവറിന്റെ വിതരണം ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) അറിയിച്ചു. 2.38 കോടി മുതല്‍ 3.43 കോടി രൂപ വരെ (എക്‌സ് ഷോറൂം) വിലയുള്ള ആറ്, എട്ട് സിലിണ്ടര്‍ പവര്‍ട്രെയിനുകളുമായാണ് ഈ മോഡല്‍ വരുന്നത്. 3 ലിറ്റിന്റെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാണ് പുതിയ റേഞ്ച് റോവര്‍ എത്തുന്നത്. വലിയ 4.4 ലിറ്റര്‍ പെട്രോള്‍ പവര്‍ട്രെയിനും മോഡലിന്റെ സവിശേഷതയാണ്.

പുതിയ റേഞ്ച് റോവര്‍ അത്യാധുനിക ആഡംബരത്തിന്റെ പ്രതിരൂപമാണെന്നും ഇത് തീര്‍ച്ചയായും ഉപഭോക്താക്കള്‍ക്ക് ഏറ്റവും അഭികാമ്യമായ വാഹനമാണെന്നും ജെഎല്‍ആര്‍ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് (എസ്ഡബ്ല്യുബി), ലോംഗ് വീല്‍ബേസ് (എല്‍ഡബ്ല്യുബി) ബോഡി ഡിസൈനുകളിലായി അഞ്ച് സീറ്റുകളും, എല്‍ഡബ്ല്യുബിയില്‍ മൂന്നാം നിരയില്‍ ഏഴ് സീറ്റുകള്‍ വരെ വിപുലീകൃത സൗകര്യവുമായാണ് പുതിയ റേഞ്ച് റോവര്‍ വരുന്നതെന്ന് കമ്പനി അറിയിച്ചു. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ 21 നഗരങ്ങളിലായി 25 അംഗീകൃത ഔട്ട്ലെറ്റുകള്‍ വഴി ലഭ്യമാണ്.