image

11 July 2022 8:35 AM

Stock Market Updates

മികച്ച വായ്പാ വളർച്ച: പേടിഎം ഓഹരികൾ നേട്ടമുണ്ടാക്കി

MyFin Bureau

മികച്ച വായ്പാ വളർച്ച: പേടിഎം ഓഹരികൾ നേട്ടമുണ്ടാക്കി
X

Summary

പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻ ഇന്ന് വ്യാപാരത്തിനിടയിൽ 3 ശതമാനം നേട്ടമുണ്ടാക്കി. ജൂൺ പാദത്തിൽ കമ്പനി വളരെ മികച്ച ബിസിനസ്സ് വളർച്ച റിപ്പോർട്ട് ചെയ്തതാണ് വില വർധിക്കാൻ കാരണം. കമ്പനി നൽകിയ വായ്പയുടെ എണ്ണം 492 ശതമാനം വർധിച്ചു. വർഷാടിസ്ഥാനത്തിൽ, 8.5 മില്യൺ വായ്പകളാണ് ഒന്നാം പാദം അവസാനിക്കുമ്പോൾ റിപ്പോർട്ട് ചെയ്തത്. വായ്പയുടെ മൂല്യം 779 ശതമാനം വളർന്ന് 5,554 കോടിയായി. “ഞങ്ങളുടെ വായ്പാ ഉത്പന്നങ്ങളിലുള്ള വളരെ ശക്തമായ വളർച്ച ആകർഷകമായ ലാഭമാണ് നൽകുന്നത്. […]


പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻ ഇന്ന് വ്യാപാരത്തിനിടയിൽ 3 ശതമാനം നേട്ടമുണ്ടാക്കി. ജൂൺ പാദത്തിൽ കമ്പനി വളരെ മികച്ച ബിസിനസ്സ് വളർച്ച റിപ്പോർട്ട് ചെയ്തതാണ് വില വർധിക്കാൻ കാരണം. കമ്പനി നൽകിയ വായ്പയുടെ എണ്ണം 492 ശതമാനം വർധിച്ചു. വർഷാടിസ്ഥാനത്തിൽ, 8.5 മില്യൺ വായ്പകളാണ് ഒന്നാം പാദം അവസാനിക്കുമ്പോൾ റിപ്പോർട്ട് ചെയ്തത്. വായ്പയുടെ മൂല്യം 779 ശതമാനം വളർന്ന് 5,554 കോടിയായി.

“ഞങ്ങളുടെ വായ്പാ ഉത്പന്നങ്ങളിലുള്ള വളരെ ശക്തമായ വളർച്ച ആകർഷകമായ ലാഭമാണ് നൽകുന്നത്. വ്യക്തിഗത വായ്പാ ബിസിനസ്സിൽ വർദ്ധനവുണ്ടായതിനാൽ ശരാശരി വായ്പാ തുകയിലും ഉയർച്ചയുണ്ടായിട്ടുണ്ട്," കമ്പനി പറഞ്ഞു.

വർഷാടിസ്ഥാനത്തിൽ, കമ്പനിയുടെ മൊത്ത വ്യാപാര മൂല്യം (gross merchandise value) 101 ശതമാനം വർധിച്ച് ജൂൺ പാദത്തിൽ 2.96 ലക്ഷം കോടി രൂപയായി. ഓഹരി ഇന്ന് 1.47 ശതമാനം ഉയർന്ന് 709.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.