Summary
ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ സ്ഥിരമായ മൂല്യത്തകര്‍ച്ചയ്ക്കും, അമേരിക്കന്‍ ഫെഡ് പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചതും വിദേശ നിക്ഷേപകര്‍ (എഫ് പി ഐ) ഇന്ത്യന്‍ ഓഹരി വിപണികള്‍ ഉപേക്ഷിക്കുന്നതിന് ആക്കം കൂട്ടി. ഈ മാസം ഇതുവരെ 4,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യ വിപണികളില്‍ നിന്ന് പിന്‍വലിച്ചത്. എന്നിരുന്നാലും, കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ വേഗത കുറഞ്ഞുവരികയാണ്. പണപ്പെരുപ്പം ഉയര്‍ന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ ഇവർ നിക്ഷേപം പുനരാരംഭിക്കുമെന്നും, ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളില്‍ ആഗോള ഉപഭോക്തൃ വില സൂചികയില്‍ […]
ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ സ്ഥിരമായ മൂല്യത്തകര്‍ച്ചയ്ക്കും, അമേരിക്കന്‍ ഫെഡ് പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചതും വിദേശ നിക്ഷേപകര്‍ (എഫ് പി ഐ) ഇന്ത്യന്‍ ഓഹരി വിപണികള്‍ ഉപേക്ഷിക്കുന്നതിന് ആക്കം കൂട്ടി. ഈ മാസം ഇതുവരെ 4,000 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യ വിപണികളില്‍ നിന്ന് പിന്‍വലിച്ചത്.
എന്നിരുന്നാലും, കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദേശ നിക്ഷേപകരുടെ വില്‍പ്പനയുടെ വേഗത കുറഞ്ഞുവരികയാണ്.
പണപ്പെരുപ്പം ഉയര്‍ന്നതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ ഇവർ നിക്ഷേപം പുനരാരംഭിക്കുമെന്നും, ആഗസ്ത്-സെപ്റ്റംബര്‍ മാസങ്ങളില്‍ ആഗോള ഉപഭോക്തൃ വില സൂചികയില്‍ ഇത് പ്രകടമാകാന്‍ സാധ്യതയുണ്ടെന്നും, യെസ് സെക്യൂരിറ്റീസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് ലീഡ് അനലിസ്റ്റ് ഹിതേഷ് ജെയിന്‍ പറഞ്ഞു.
ഡെപ്പോസിറ്ററികളുടെ ഡാറ്റ അനുസരിച്ച് ഈമാസം ഒന്നു മുതല്‍ എട്ട് വരെ എഫ് പി ഐകൾ ഇന്ത്യന്‍ ഓഹരി മാര്‍ക്കറ്റില്‍ നിന്ന് 4,096 കോടി രൂപ പിന്‍വലിച്ചു. ഏതാനും ആഴ്ചയ്ക്കുള്ളില്‍ ആദ്യമായി, എഫ്പിഐകള്‍ ജൂലൈ ആറിന് 2,100 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ജൂണില്‍ ഓഹരികളില്‍ നിന്ന് 50,203 കോടി രൂപ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. ഇതായിരുന്നു 2020 മാർച്ചിൽ അവര്‍ 61,973 കോടി രൂപ വിറ്റതിനെ (മൊത്തം പുറത്തേക്കുള്ള ഒഴുക്ക്) തുടർന്നുള്ള ഏറ്റവും ഉയര്‍ന്ന വില്‍പ്പന
ഈ വര്‍ഷം ഇതുവരെ ഓഹരികളില്‍ നിന്നുള്ള വിദേശ നിക്ഷേപങ്ങളുടെ മൊത്തം വിറ്റഴിക്കല്‍ ഏകദേശം 2.21 ലക്ഷം കോടി രൂപയിലെത്തി. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്.
വന്‍തോതിലുള്ള മൂലധന പ്രവാഹം ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഗണ്യമായ കാരണമായി. രൂപയുടെ മൂല്യം ഇത് അടുത്തിടെ ഡോളറിന് 79 എന്ന നിലയിലെത്തിയിരുന്നു.
'പ്രധാനമായും ക്രൂഡിന്റെ വിലയെ ആശ്രയിക്കുന്ന നിലവിലെ നിലവാരത്തില്‍ രൂപ ക്രമീകരിക്കപ്പെടുകയാണെങ്കിൽ വിദേശ നിക്ഷേപങ്ങളുടെ വില്‍പ്പന കുറയും. എന്നാല്‍ ഇന്ത്യയുടെ ഉയര്‍ന്ന വ്യാപാര കമ്മി ആശങ്കാജനകമായ ഒരു മേഖലയാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു. ഇക്കാലയളവില്‍ എഫ്ക പി ഐ-കൾ ഡെറ്റ് (debt) മാര്‍ക്കറ്റില്‍ ഏകദേശം 530 കോടി രൂപ നിക്ഷേപിച്ചു.
നിലവിലുള്ള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഹ്രസ്വകാല വീക്ഷണകോണില്‍ നിന്ന് എഫ്പിഐകളുടെ നിക്ഷേപമാണ് ഈ അറ്റ വരവ് കൂടുതലായി കണക്കാക്കുന്നതെന്ന് മോണിംഗ്സ്റ്റാര്‍ ഇന്ത്യയുടെ ശ്രീവാസ്തവ പറഞ്ഞു. വിശാലമായി, അപകടകരമായ വീക്ഷണകോണില്‍ നിന്നും അമേരിക്കയില് പലിശനിരക്ക് ഉയരുന്ന സാഹചര്യത്തിലും, ഇന്ത്യന്‍ നിക്ഷേപം വിദേശ നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ ഓപ്ഷനായി കാണപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ കൂടാതെ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്വാന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിളും വിദേശ നിക്ഷേപങ്ങള്‍ വളരെ ശുഷ്‌കമാണ്.