image

8 July 2022 10:56 PM GMT

Technology

ഓൺലൈൻ വായ്പ പ്ലാറ്റ്‌ഫോമുമായി ട്രേഡ്ഇന്ത്യ

MyFin Desk

ഓൺലൈൻ വായ്പ പ്ലാറ്റ്‌ഫോമുമായി ട്രേഡ്ഇന്ത്യ
X

Summary

ബിസിനസ് ടു ബിസനസ് പ്ലാറ്റ്‌ഫോമായ ട്രേഡ്ഇന്ത്യ ഡിജിറ്റൽ വായ്പ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ടിഐ ലെൻഡിംഗ് എന്ന ആപ്ലിക്കേഷനിലൂടെ ചെറുകിട സംരംഭകർക്ക് 50 ലക്ഷം രൂപവരെ മൂലധന വായ്പ ലഭ്യമാകുമെന്നും കമ്പനി പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനം ലഭ്യമാകുന്നതിനുള്ള വിടവ് നികത്തുകയാണ് ഇതിന്റെ ലക്ഷ്യം. ടിഐ ലെൻഡിംഗ് 100 ശതമാനം ഓൺലൈൻ സൊല്യൂഷനാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളിൽ നിന്ന് വലിയ വായ്പകൾ എടുക്കാൻ യോഗ്യത നേടുന്നതിന് ക്രെഡിറ്റ് ഹിസ്റ്ററി ശക്തമാക്കാനും ഇത് കമ്പനികളെ സഹായിക്കുമെന്ന്  ട്രേഡ്ഇന്ത്യ […]


ബിസിനസ് ടു ബിസനസ് പ്ലാറ്റ്‌ഫോമായ ട്രേഡ്ഇന്ത്യ ഡിജിറ്റൽ വായ്പ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു. ടിഐ ലെൻഡിംഗ് എന്ന ആപ്ലിക്കേഷനിലൂടെ ചെറുകിട സംരംഭകർക്ക് 50 ലക്ഷം രൂപവരെ മൂലധന വായ്പ ലഭ്യമാകുമെന്നും കമ്പനി പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനം ലഭ്യമാകുന്നതിനുള്ള വിടവ് നികത്തുകയാണ് ഇതിന്റെ ലക്ഷ്യം. ടിഐ ലെൻഡിംഗ് 100 ശതമാനം ഓൺലൈൻ സൊല്യൂഷനാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളിൽ നിന്ന് വലിയ വായ്പകൾ എടുക്കാൻ യോഗ്യത നേടുന്നതിന് ക്രെഡിറ്റ് ഹിസ്റ്ററി ശക്തമാക്കാനും ഇത് കമ്പനികളെ സഹായിക്കുമെന്ന് ട്രേഡ്ഇന്ത്യ സിഇഒ സന്ദീപ് ഛേത്രി പറഞ്ഞു. ഇന്ത്യയിൽ 63 ദശലക്ഷത്തിലധികം എസ്എംഇകളുണ്ട്, ഇവ രാജ്യത്തിന്റെ ജിഡിപിയുടെ 30 ശതമാനവും, 10 കോടിയോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ വായ്പാ വിടവ് വർധിച്ചതായി ട്രേഡ് ഇന്ത്യ പറഞ്ഞു.