image

9 July 2022 5:33 AM GMT

Automobile

ഇവി മേഖലയിൽ 108% തൊഴില്‍ വളര്‍ച്ച, ജീവനക്കാരിൽ കൂടുതൽ വനിതകൾ

MyFin Desk

ഇവി മേഖലയിൽ 108% തൊഴില്‍ വളര്‍ച്ച, ജീവനക്കാരിൽ കൂടുതൽ വനിതകൾ
X

Summary

ഇലക്ട്രിക് വാഹന മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 108 ശതമാനത്തോടെ ഗണ്യമായ തൊഴില്‍ വളര്‍ച്ചയും ജീവനക്കാരുടെ എണ്ണത്തിലെ ശരാശരി വളര്‍ച്ചയും രേഖപ്പെടുത്തിയതായി ഹ്യൂമന്‍ റിസോഴ്സ് സര്‍വീസ് നടത്തിയ പഠനം വ്യക്താമാക്കി. ഓപ്പറേഷന്‍ ആന്‍ഡ് സെയില്‍സ്, ക്വാളിറ്റി അഷ്വറന്‍സ്, ബിസിനസ് ഡെവലപ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് പിന്നാലെ ഇവി മേഖലയില്‍ എഞ്ചിനീയറിംഗ് വിഭാഗം ആധിപത്യം സ്ഥാപിച്ചു. 52 കമ്പനികളിലായി 15,200 ജീവനക്കാര്‍ക്കിടയില്‍ ഇവി മേഖലയിലെ ഏറ്റവും പുതിയ തൊഴില്‍ പ്രവണതകള്‍ 2022′ എന്ന പേരില്‍ […]


ഇലക്ട്രിക് വാഹന മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 108 ശതമാനത്തോടെ ഗണ്യമായ തൊഴില്‍ വളര്‍ച്ചയും ജീവനക്കാരുടെ എണ്ണത്തിലെ ശരാശരി വളര്‍ച്ചയും രേഖപ്പെടുത്തിയതായി ഹ്യൂമന്‍ റിസോഴ്സ് സര്‍വീസ് നടത്തിയ പഠനം വ്യക്താമാക്കി. ഓപ്പറേഷന്‍ ആന്‍ഡ് സെയില്‍സ്, ക്വാളിറ്റി അഷ്വറന്‍സ്, ബിസിനസ് ഡെവലപ്മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹ്യൂമന്‍ റിസോഴ്സ്, മാര്‍ക്കറ്റിംഗ് എന്നിവയ്ക്ക് പിന്നാലെ ഇവി മേഖലയില്‍ എഞ്ചിനീയറിംഗ് വിഭാഗം ആധിപത്യം സ്ഥാപിച്ചു. 52 കമ്പനികളിലായി 15,200 ജീവനക്കാര്‍ക്കിടയില്‍ ഇവി മേഖലയിലെ ഏറ്റവും പുതിയ തൊഴില്‍ പ്രവണതകള്‍ 2022′ എന്ന പേരില്‍ നടത്തിയ സര്‍വേയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
ഇലക്ട്രിക് വാഹന ഉപയോഗത്തില്‍ 62 ശതമാനത്തോടെ ബംഗളൂരു ഒന്നാം സ്ഥാനത്തെത്തി. ന്യൂഡല്‍ഹി 12 ശതമാനം, പുണെ 9 ശതമാനം, കോയമ്പത്തൂര്‍ 6 ശതമാനം, ചെന്നൈ 3 ശതമാനം എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ വളരെ വലിയ നിക്ഷേപം നടത്തുന്നു. ഇങ്ങനെ മുന്നോട്ട് പോകുകയാണെങ്കില്‍ 2030 ഓടെ ഇന്ത്യന്‍ ഇവി സെഗ്മെന്റ് 206 ബില്യണ്‍ യുഎസ് ഡോളറെത്തുമെന്നും സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസസ്, സിഇഒ ആദിത്യ നാരായണ്‍ മിശ്ര പറഞ്ഞു.
ഇവി കമ്പനികള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 2,236 ജീവനക്കാരെ നിയമിക്കുകയും ഈ വിഭാഗത്തിലെ മിക്കവാറും എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്തു. കൈനറ്റിക് ഗ്രീന്‍, മഹീന്ദ്ര ഇലക്ട്രിക്, കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ്, ഒബിഎന്‍ ഇലക്ട്രിക്, ആംപിയര്‍ വെഹിക്കിള്‍സ് തുടങ്ങി നിരവധി കമ്പനികളില്‍ ഉന്നത മാനേജ്മെന്റ് സ്ഥാനങ്ങളില്‍ വനിതകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്ടിലെ റാണിപേട്ടിലുള്ള ഒലയുടെ ഇ-സ്‌കൂട്ടര്‍ ഫാക്ടറി പൂര്‍ണമായും സ്ത്രീകളുടേതായിരുന്നു.