image

7 July 2022 12:24 AM GMT

Banking

വാണിജ്യ, ഭവന നിർമ്മാണ മേഖലയിൽ 6 മാസത്തിനിടയിൽ മികച്ച വില്പന

Bijith R

വാണിജ്യ, ഭവന നിർമ്മാണ മേഖലയിൽ 6 മാസത്തിനിടയിൽ മികച്ച വില്പന
X

Summary

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, റെസിഡൻഷ്യൽ, കൊമേർഷ്യൽ റിയൽറ്റി വിഭാഗങ്ങളിൽ മികച്ച വില്പന കണക്കുകൾ പുറത്തു വന്നതോടെ റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് വിപണിയിൽ മുന്നേറ്റമുണ്ടായി. പ്രോപ്പർട്ടി കൺസൽട്ടൻറ് നൈറ്റ് ഫ്രാങ്കിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ എട്ടു മുൻനിര ന​ഗരങ്ങളിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വില്പന ജനുവരി മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ കഴിഞ്ഞ 9 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്. "2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, ഇന്ത്യയിലെ എട്ടു പ്രധാന നഗരങ്ങളിൽ റെസിഡൻഷ്യൽ മേഖലയിലെ […]


നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, റെസിഡൻഷ്യൽ, കൊമേർഷ്യൽ റിയൽറ്റി വിഭാഗങ്ങളിൽ മികച്ച വില്പന കണക്കുകൾ പുറത്തു വന്നതോടെ റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് വിപണിയിൽ മുന്നേറ്റമുണ്ടായി. പ്രോപ്പർട്ടി കൺസൽട്ടൻറ് നൈറ്റ് ഫ്രാങ്കിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലെ എട്ടു മുൻനിര ന​ഗരങ്ങളിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വില്പന ജനുവരി മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ കഴിഞ്ഞ 9 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിട്ടുണ്ട്.

"2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, ഇന്ത്യയിലെ എട്ടു പ്രധാന നഗരങ്ങളിൽ റെസിഡൻഷ്യൽ മേഖലയിലെ വാർഷിക വളർച്ച 60 ശതമാനം ഉയർന്നു 1,58,705 യൂണിറ്റുകളായി. കഴിഞ്ഞ വർഷത്തി​ന്റെ ആദ്യ പകുതിയിൽ ഇത് 99,416 യൂണിറ്റുകളായിരുന്നു. ഇതിനു മുൻപ് 2013 ലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അന്ന് 1,85,577 യൂണിറ്റുകളായിരുന്നു,"അവർ പറഞ്ഞു. കൂടാതെ, പുതിയ വീടുകളുടെ നിർമ്മാണവും ഈ കാലയളവിൽ കൂടിയിട്ടുണ്ടെന്നും, ഇത് 56 ശതമാനം ഉയർന്ന് 1,60,806 യൂണിറ്റുകളായി എന്നും അവർ കൂട്ടിച്ചേർത്തു.

ആഗോള പ്രതിസന്ധികൾക്കിടയിലും, ഓഫീസ് മാർക്കറ്റിലും 2022 ന്റെ ആദ്യ പകുതിയിൽ മികച്ച പ്രവർത്തനങ്ങൾ നടന്നു. മൊത്തം 25.3 മില്യൺ സ്‌ക്വയർ ഫീറ്റ് ഓഫീസ് സ്ഥലത്തി​ന്റ ഇടപാടാണ് ഈ കാലയളവിൽ നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12.3 മില്യൺ സ്‌ക്വയർ ഫീറ്റ് സ്ഥലത്തി​ന്റ ഇടപാടു മാത്രമേ നടന്നിരുന്നുള്ളു. വർഷാടിസ്ഥാനത്തിൽ, 107 ശതമാനം വളർച്ചയാണ് ഇതിൽ ഉണ്ടായത്.

ഇന്നലെ ലോധ ഡെവലപ്പേഴ്സിന്റെ ഓഹരികൾ 5.14 ശതമാനം ഉയർന്ന് ഏറ്റവും മികച്ച നേട്ടമുണ്ടാക്കി. ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ് 3.57 ശതമാനവും, ഒബ്‌റോയ് റീൽറ്റി 2.74 ശതമാനവും, ഡിഎൽഎഫ് 2.36 ശതമാനവും ഉയർന്നു. പ്രസ്റ്റീജ് എസ്റ്റേസ്, ബ്രിഗേഡ് എന്റർ പ്രൈസസ്, സൺടെക്റീൽറ്റി എന്നിവ യഥാക്രമം 1.96 ശതമാനവും, 1.43 ശതമാനവും, 1.15 ശതമാനവും നേട്ടമുണ്ടാക്കി.

റേറ്റിംഗ് ഏജൻസി ക്രിസിൽ അവരുടെ മറ്റൊരു റിപ്പോർട്ടിൽ, ആറു പ്രധാന നഗരങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ജീവനക്കാർ ജോലിയിലേക്ക് തിരിച്ചു വന്നതും, പ്രധാന മേഖലകളിൽ പുതിയ നിയമനങ്ങൾ വർധിച്ചതും മൂലം ഈ സാമ്പത്തിക വർഷം കൊമേർഷ്യൽ ഓഫീസുകളുടെ ലീസിങ് 10-15 ശതമാനം വളർന്ന് 23 -28 മില്യൺ സ്‌ക്വയർ ഫീറ്റ് ആകുമെന്നും, ഇത് ആരോഗ്യകരമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

എങ്കിലും, ഹൈബ്രിഡ് മോഡലിലുള്ള തൊഴിൽ രീതികൾ തുടരുന്നതിനാൽ ഓഫീസ് ലീസിങ് പാൻഡെമിക്നു മുൻപുണ്ടായിരുന്ന 35-40 മില്ല്യൺ സ്‌ക്വയർ ഫീറ്റ് വരെ എത്തിയേക്കില്ല. ഈ ഉണർവ്വ്, കൊമേർഷ്യൽ റിയൽറ്റി സ്ഥാപനങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കും.

"ലീസിങ് ഉയരുന്നതോടെ, ഒക്കുപേൻസി 100 മുതൽ 150 ബേസിസ് പോയിന്റ് വർധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 83.5-84 ശതമാനമായിരുന്നു. ഇതേത്തുടർന്ന്, കോവിഡിനു മുമ്പുണ്ടായിരുന്ന 86-87 ശതമാനത്തിലേക്ക് ഇത് അടുക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഐടി/ ഐടിഇഎസ്/ ബാങ്കിം​ഗ്/ ഫിനാൻഷ്യൽ/ ഇൻഷുറൻസ് മേഖലകളിൽ ശക്തമായ തിരിച്ചു വരവുണ്ടായത് ലീസിങ്ങ് ഡിമാൻഡിലും കാര്യമായി പ്രതിഫലിച്ചിരുന്നു. മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞ് പൂർവ്വ സ്ഥിതിയിലേക്ക് വരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ ആറു മാസത്തിൽ ഓഫീസിലെത്തി ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അത് തുടരാനാണ് സാധ്യത," ക്രിസിൽ റിസർച്ച് ഹെഡ് അനികേത് ദാനി പറഞ്ഞു.