4 July 2022 8:58 AM GMT
തിരുനെൽവേലി സോളാർ പ്ലാന്റ്: ടാറ്റ പവറിന്റെ ഓഹരികൾ 2 ശതമാനം നേട്ടത്തിൽ
MyFin Bureau
Summary
ടാറ്റ പവറിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 2.65 ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 4 ഗിഗാ വാട്ട് സോളാർ സെല്ലും, 4 ഗിഗാ വാട്ട് സോളാർ മൊഡ്യൂൾ നിർമാണ പ്ലാന്റും സ്ഥാപിക്കുന്നതിനായി തമിഴ്നാട് ഗവൺമെന്റുമായി 3,000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പുവച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. സംസ്ഥാനത്ത് ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള പരിവർത്തനം ഉറപ്പു വരുത്തുന്നതിനും, തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണിതെന്നും ധാരണാ പത്രത്തിൽ പറയുന്നു. പ്ലാന്റിനു വേണ്ടിയുള്ള നിക്ഷേപം 16 മാസ കാലയളവിൽ പൂർത്തിയാക്കുമെന്നും, […]
ടാറ്റ പവറിന്റെ ഓഹരികൾ ഇന്ന് വിപണിയിൽ 2.65 ശതമാനം ഉയർന്നു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 4 ഗിഗാ വാട്ട് സോളാർ സെല്ലും, 4 ഗിഗാ വാട്ട് സോളാർ മൊഡ്യൂൾ നിർമാണ പ്ലാന്റും സ്ഥാപിക്കുന്നതിനായി തമിഴ്നാട് ഗവൺമെന്റുമായി 3,000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പുവച്ചതിനെ തുടർന്നാണ് ഓഹരി വില ഉയർന്നത്. സംസ്ഥാനത്ത് ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള പരിവർത്തനം ഉറപ്പു വരുത്തുന്നതിനും, തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും വേണ്ടിയാണിതെന്നും ധാരണാ പത്രത്തിൽ പറയുന്നു. പ്ലാന്റിനു വേണ്ടിയുള്ള നിക്ഷേപം 16 മാസ കാലയളവിൽ പൂർത്തിയാക്കുമെന്നും, നേരിട്ടോ അല്ലാതെയോ 2,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, അതിൽ സ്ത്രീകൾക്ക് മുൻതൂക്കം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
"ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ശുദ്ധവും ഹരിതവുമായ ഊർജ്ജ ഉറവിടങ്ങളുടെ ഉപയോഗത്തിന് ഇന്ത്യയ്ക്ക് അവസരമുണ്ട്. ടാറ്റ പവറിന്റെ നിലവിലെ പുതിയ പദ്ധതി തമിഴ് നാട് സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് തുടങ്ങുന്നത്. ഇത് വൻതോതിലുള്ള തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനൊപ്പം രാജ്യത്ത് ശുദ്ധമായ ഊർജ്ജ ഉറവിടങ്ങളുടെ വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാൻ സഹായിക്കും," ടാറ്റ പവറിന്റെ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ പറഞ്ഞു. ഇന്ന് 212.50 രൂപ വരെ ഉയർന്ന ഓഹരി, 2.17 ശതമാനം നേട്ടത്തിൽ 211.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.