image

3 July 2022 3:06 AM GMT

FMCG

അസംസ്കൃത വസ്തു വിലയിടിവ് എഫ്എംസിജി, ഇലക്ട്രിക് ഗുഡ്‌സ് മേഖലയ്ക്ക് നേട്ടം: എഡെല്‍വൈസ്

Bijith R

അസംസ്കൃത വസ്തു വിലയിടിവ് എഫ്എംസിജി, ഇലക്ട്രിക് ഗുഡ്‌സ് മേഖലയ്ക്ക് നേട്ടം: എഡെല്‍വൈസ്
X

Summary

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വില വർധനയുണ്ടായ മിക്ക ഉത്പന്നങ്ങളുടെയും — ക്രൂഡ് ഓയിൽ, ചെമ്പ്, അലുമിനിയം, സ്റ്റീല്‍, പാമോയില്‍ തുടങ്ങിയവ — വില ഇപ്പോൾ 17 ശതമാനം മുതല്‍ 40 ശതമാനം വരെ താഴ്ന്നു. ചെമ്പ് (12 ശതമാനം), അലുമിനിയം (രണ്ട് ശതമാനം) തുടങ്ങിയ ഉത്പന്നങ്ങളുടെ വില മുന്‍ വര്‍ഷത്തെക്കാള്‍ കുറവാണ്. വില വർധനയെത്തുടർന്ന് ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക് ഗുഡ്‌സ് (FMEG), ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (FMCG), ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ താരതമ്യേന ലാഭത്തകർച്ചയും, ഒന്നിലധികം തവണ […]


റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വില വർധനയുണ്ടായ മിക്ക ഉത്പന്നങ്ങളുടെയും — ക്രൂഡ് ഓയിൽ, ചെമ്പ്, അലുമിനിയം, സ്റ്റീല്‍, പാമോയില്‍ തുടങ്ങിയവ — വില ഇപ്പോൾ 17 ശതമാനം മുതല്‍ 40 ശതമാനം വരെ താഴ്ന്നു. ചെമ്പ് (12 ശതമാനം), അലുമിനിയം (രണ്ട് ശതമാനം) തുടങ്ങിയ ഉത്പന്നങ്ങളുടെ വില മുന്‍ വര്‍ഷത്തെക്കാള്‍ കുറവാണ്.

വില വർധനയെത്തുടർന്ന് ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക് ഗുഡ്‌സ് (FMEG), ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (FMCG), ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ താരതമ്യേന ലാഭത്തകർച്ചയും, ഒന്നിലധികം തവണ റേറ്റിങ് ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. അലുമിനിയം, ചെമ്പ് എന്നിവയുടെ ഉയര്‍ന്ന വിലകളില്‍ കുറവ് സംഭവിക്കുമ്പോള്‍ എഫ്എംഇജി വ്യവസായം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ് എഡെല്‍വൈസ് വിദഗ്ധരുടെ പ്രതീക്ഷ.

മികച്ച പ്രീമിയം ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നവരെന്ന നിലയിൽ, ഹാവെല്‍സ് ഇന്ത്യയും, പോളികാബ് ഇന്ത്യയുമായിരിക്കും അലുമിനിയം, ചെമ്പ് എന്നിവയുടെ വിലയിടിവിൽ പെട്ടന്ന് നേട്ടമുണ്ടാക്കുക. ഹാവെല്‍സ് അതിന്റെ പ്രധാന ബിസിനസില്‍ മറ്റു കമ്പനികളെക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്നാല്‍, ഉയര്‍ന്ന മത്സരം അതിന്റെ ബ്രാന്‍ഡായ ലോയിഡിന്റെ പ്രകടനത്തെ ബാധിച്ചു. അലുമിനിയം, ചെമ്പ് വിലകളിലുണ്ടാകുന്ന കുറവ് ഹാവെല്‍സിന്റെയും, പോളികാബിന്റെയും പ്രധാന ബിസിനസിലെ ലാഭം വര്‍ദ്ധിപ്പിക്കുമെന്നാണ് എഡെല്‍വൈസ്ന്റെ പ്രതീക്ഷ.

കോവിഡ് വ്യാപനത്തോടെ വളരെ മോശം പ്രകടനം നടത്തിയിരുന്ന എഫ്എംസിജി സൂചിക നിഫ്റ്റിയില്‍ 2022 ലും, 2023 ലും മികച്ച പ്രകടനം നടത്തുമെന്നാണ് എഡെല്‍വൈസിന്റെ പ്രതീക്ഷ. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടാകുന്ന കുറവാണ് ഇതിന് ഉത്തേജനം നല്‍കുന്ന പ്രധാന ഘടകം. മികച്ച പ്രകടനം മിക്ക കമ്പനികളും നിലനിര്‍ത്തും. മൂല്യ നിര്‍ണയത്തില്‍ 18 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. അതിനാൽ ഇപ്പോൾ ന്യായമായ വിലയിലാണ് അവ. വരുമാനത്തില്‍ കാര്യമായ കുറവും പ്രതീക്ഷിക്കുന്നില്ല.

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് എഡെല്‍വൈസിന്റെ തെരഞ്ഞെടുപ്പുകള്‍. ഈ കമ്പനികള്‍ 2022 മുതല്‍ 2024 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ, നിഫ്റ്റിയിലെ 15 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച്, യഥാക്രമം 29 ശതമാനവും, 16 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ച (compounded annual growth rate) നേടുമെന്നാണ് എഡെല്‍വൈസ് പ്രതീക്ഷിക്കുന്നത്.