image

1 July 2022 9:24 AM GMT

Stock Market Updates

ജഗന്നാഥ് എക്സ്പ്രസ് വേയ്സ് വിൽപ്പന: ഭാരത് റോഡ് നെറ്റ് വർക്ക് ഓഹരികള്‍ക്ക് കുതിപ്പ്

MyFin Bureau

ജഗന്നാഥ് എക്സ്പ്രസ് വേയ്സ് വിൽപ്പന: ഭാരത് റോഡ് നെറ്റ് വർക്ക് ഓഹരികള്‍ക്ക് കുതിപ്പ്
X

Summary

ഭാരത് റോഡ് നെറ്റ് വർക്ക് ശ്രീ ജഗന്നാഥ് എക്സ്പ്രസ് വേയ്സിന്റെ (എസ്ജെഇപിഎല്‍) മുഴുവന്‍ ഓഹരികളും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ ഇന്ത്യാ ഹൈവേ കണ്‍സഷന്‍ ട്രസ്റ്റിന് വിറ്റതിന് ശേഷം ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 17.88 ശതമാനം ഉയര്‍ന്നു. സിഡിപിക്യു (Caisse de dépôt et placement du Québec) എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന് രൂപം കൊടുത്തിരിക്കുന്നത്. ഈ ഇടപാടിന്റെ മൂല്യം 1,550 കോടി രൂപയാണ്. എസ്‌ജെഇപിഎല്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്ന് ചന്ദിഖോലെ വരെ […]


ഭാരത് റോഡ് നെറ്റ് വർക്ക് ശ്രീ ജഗന്നാഥ് എക്സ്പ്രസ് വേയ്സിന്റെ (എസ്ജെഇപിഎല്‍) മുഴുവന്‍ ഓഹരികളും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ ഇന്ത്യാ ഹൈവേ കണ്‍സഷന്‍ ട്രസ്റ്റിന് വിറ്റതിന് ശേഷം ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 17.88 ശതമാനം ഉയര്‍ന്നു.

സിഡിപിക്യു (Caisse de dépôt et placement du Québec) എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന് രൂപം കൊടുത്തിരിക്കുന്നത്. ഈ ഇടപാടിന്റെ മൂല്യം 1,550 കോടി രൂപയാണ്. എസ്‌ജെഇപിഎല്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നിന്ന് ചന്ദിഖോലെ വരെ 67 കിലോമീറ്റര്‍ ടോള്‍ റോഡ് പ്രവര്‍ത്തിപ്പിക്കുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഭാരത് റോഡ് നെറ്റ് വർക്ക് നടത്തുന്ന രണ്ടാമത്തെ ഓഹരി വില്‍പ്പനയാണിത്. ഗാസിയാബാദ് മുതല്‍ അലിഗഡ് വരെയുള്ള 126 കിലോമീറ്റര്‍ ടോള്‍ പദ്ധതിയുടെ 39 ശതമാനം ഓഹരികളും ക്യൂബ് ഹൈവേയ്ക്ക് 1,450 കോടി രൂപയ്ക്ക് അടുത്തിടെ വിറ്റിരുന്നു.

പോര്‍ട്ട്ഫോളിയോ പുനഃക്രമീകരണത്തിലൂടെ മൂല്യം സൃഷ്ടിക്കുക, ആസ്തികള്‍ വിറ്റഴിക്കുന്നതിലൂടെ ബാലന്‍സ് ഷീറ്റിലെ കടത്തിന്റെ തോതു കുറയ്ക്കുക, കമ്പനിയുടെ സാമ്പത്തിക നില ശക്തിപ്പെടുത്തുക, കുടിശ്ശികയുള്ള കടങ്ങൾ വീട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് റോഡ് പദ്ധതികളില്‍ നിന്ന് പൂര്‍ണമായി പുറത്തു കടന്നതെന്ന് കമ്പനി അറിയിച്ചു. ഓഹരി വില 5.75 ശതമാനം ഉയര്‍ന്ന് 34 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.