image

19 Jun 2022 5:20 AM GMT

Market

മികച്ച 10 കമ്പനികളുടെ വിപണി മൂല്യത്തില്‍ 3.91 ലക്ഷം കോടിയുടെ ഇടിവ്

Agencies

മികച്ച 10 കമ്പനികളുടെ വിപണി മൂല്യത്തില്‍ 3.91 ലക്ഷം കോടിയുടെ ഇടിവ്
X

Summary

ഡെല്‍ഹി: ഏറ്റവും മികച്ച മൂല്യമുള്ള 10 കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച്ച നഷ്ടപ്പെട്ടത് 3.91 ലക്ഷം കോടി രൂപ. ഓഹരികളിലെ ഉയര്‍ന്ന വില്‍പ്പനയാണ് ഇതിനുകാരണം. ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 2,943.02 പോയിന്റ് (5.42 ശതമാനം) താഴ്ന്നു. നിഫ്റ്റി 908.30 പോയിന്റ് (5.61 ശതമാനവും). ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകളുടെ നിരക്കുയര്‍ത്തല്‍, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, ക്രൂഡോയില്‍ വില വര്‍ദ്ധനവ് എന്നിവ മൂലം വിപണി വളരെ ബെയറിഷായി തുടരുകയാണ്. ടിസിഎസാണ് […]


ഡെല്‍ഹി: ഏറ്റവും മികച്ച മൂല്യമുള്ള 10 കമ്പനികള്‍ക്ക് കഴിഞ്ഞയാഴ്ച്ച നഷ്ടപ്പെട്ടത് 3.91 ലക്ഷം കോടി രൂപ. ഓഹരികളിലെ ഉയര്‍ന്ന വില്‍പ്പനയാണ് ഇതിനുകാരണം.

ടിസിഎസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

കഴിഞ്ഞയാഴ്ച്ച സെന്‍സെക്‌സ് 2,943.02 പോയിന്റ് (5.42 ശതമാനം) താഴ്ന്നു. നിഫ്റ്റി 908.30 പോയിന്റ് (5.61 ശതമാനവും).

ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകളുടെ നിരക്കുയര്‍ത്തല്‍, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, ക്രൂഡോയില്‍ വില വര്‍ദ്ധനവ് എന്നിവ മൂലം വിപണി വളരെ ബെയറിഷായി തുടരുകയാണ്.

ടിസിഎസാണ് പ്രധാനമായും നഷ്ടം നേരിട്ട കമ്പനി. ടിസിഎസിന്റെ മൂല്യം 1,01,026.4 കോടി രൂപയിടിഞ്ഞ് 11,30,372.45 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 84,352.76 കോടി രൂപയിടിഞ്ഞ് 17,51,686.52 കോടി രൂപയിലേക്കുമെത്തി.

ഇന്‍ഫോസിസന്റെ മൂല്യം 37,656.62 കോടി കുറഞ്ഞ് 5,83,846.01 കോടി രൂപയും, എല്‍ഐസിയുടേത് 34,787.49 കോടി രൂപ കുറഞ്ഞ് 4,14,097.60 കോടി രൂപയുമായി.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 33,507.66 കോടി രൂപ താഴ്ന്ന് 7,16,373.13 കോടി രൂപയും, എച്ച്ഡിഎഫ്സിയുടേത് 22,977.51 കോടി രൂപയും കുറഞ്ഞ് 3,72,442.63 കോടി രൂപയുമായി.

ഐസിഐസിഐ ബാങ്കിന്റെ മൂല്യം 22,203.69 കോടി രൂപ കുറഞ്ഞ് 4,78,540.58 കോടി രൂപയായി.

ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 20,535.43 കോടി രൂപ കുറഞ്ഞ് 4,96,351.15 കോടി രൂപയിലേക്കെത്തി.

എസ്ബിഐയുടെ മൂല്യം 18,563.19 കോടി രൂപ ഇടിഞ്ഞ്് 3,93,575.37 കോടി രൂപയും, ഭാരതി എയര്‍ടെലിന്റേത് 16,009.26 കോടി രൂപ ഇടിഞ്ഞ് 3,53,604.18 കോടി രൂപയിലേക്കുമെത്തി.