19 Jun 2022 7:23 AM GMT
Summary
ഡെല്‍ഹി: യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍, ഉയരുന്ന പണപ്പെരുപ്പം എന്നിവ വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് തുടരുകയാണ്. ജൂണ്‍മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 31,430 കോടി രൂപ പിന്‍വലിച്ചു. ഡെപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2022 ല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക 1.98 ലക്ഷം കോടി രൂപയാണ്. ആഗോള നിക്ഷേപകര്‍ ഉയര്‍ന്നുവരുന്ന ആഗോള മാന്ദ്യ സാധ്യതക്കെതിരെ പ്രതികരിക്കുന്നു, തുടര്‍ച്ചയായി ഉയരുന്ന പണപ്പെരുപ്പത്തിനെതിരെ പലിശ നിരക്ക് […]
ഡെല്‍ഹി: യുഎസ് ഫെഡ് റിസര്‍വിന്റെ നിരക്കുയര്‍ത്തല്‍, ഉയരുന്ന പണപ്പെരുപ്പം എന്നിവ വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് തുടരുകയാണ്. ജൂണ്‍മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 31,430 കോടി രൂപ പിന്‍വലിച്ചു.
ഡെപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2022 ല്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച തുക 1.98 ലക്ഷം കോടി രൂപയാണ്.
ആഗോള നിക്ഷേപകര്‍ ഉയര്‍ന്നുവരുന്ന ആഗോള മാന്ദ്യ സാധ്യതക്കെതിരെ പ്രതികരിക്കുന്നു, തുടര്‍ച്ചയായി ഉയരുന്ന പണപ്പെരുപ്പത്തിനെതിരെ പലിശ നിരക്ക് 75 ബേസിസ് പോയിന്റ ഉയര്‍ത്താന്‍ യുഎസ് ഫെഡ് നിര്‍ബന്ധിതരായി. അതിലുപരി, ഇത് നല്‍കുന്ന സൂചന ഉയരുന്ന പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ്.
'ഫെഡിന്റെ നിരക്കുയര്‍ത്തല്‍ ആര്‍ബിഐയെ വരുന്ന രണ്ടോ, മൂന്നോ പാദങ്ങളില്‍ നിരക്കുയര്‍ത്താന്‍ പ്രേരിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിന് ജിഡിപി വളര്‍ച്ചയിലും, വിപണിയുടെ ചലനത്തിലും നേരിട്ട് സ്വാധിനെ ചെലുത്താന്‍ കഴിയും,' മോണിംഗ്‌സ്റ്റാര്‍ ഇന്ത്യയുടെ റിസേര്‍ച്ച് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇതേ കാലയളവില്‍ ഡെറ്റ് വിപണിയില്‍ നിന്നും 2,503 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ഡെറ്റ് വിപണിയില്‍ നിന്നും തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നുണ്ട്.
ഇന്ത്യയ്ക്കു പുറമേ വിദേശ നിക്ഷേപകര്‍ വളര്‍ന്നുവരുന്ന വിപണികളായ തായ് വാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നുണ്ട്.