image

16 Jun 2022 11:55 PM

മാസ്റ്റര്‍കാര്‍ഡിന്റെ നിയന്ത്രണങ്ങള്‍ നീക്കി ആര്‍ബിഐ

MyFin Desk

മാസ്റ്റര്‍കാര്‍ഡിന്റെ നിയന്ത്രണങ്ങള്‍ നീക്കി ആര്‍ബിഐ
X

Summary

മുംബൈ: കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍കാര്‍ഡിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആര്‍ബിഐ നീക്കി. ഇന്ത്യയിലെ ഡെബിറ്റ്, ക്രെഡിറ്റ് അല്ലെങ്കില്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ക്കായി ഇനി പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താം. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്  ഡാറ്റ സംഭരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് കേന്ദ്ര ബാങ്ക് വിലക്ക് ഏർപ്പെടത്തിയിരുന്നു. പുതിയ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഡാറ്റ സ്റ്റോറേജ് മാനദണ്ഡങ്ങള്‍ തൃപ്തികരമായി പാലിച്ചതിനാലാണ് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ മാസ്റ്റര്‍കാര്‍ഡിന് ആര്‍ബിഐ അനുമതി നല്‍കി. പേയ്മെന്റ് […]


മുംബൈ: കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍കാര്‍ഡിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആര്‍ബിഐ നീക്കി. ഇന്ത്യയിലെ ഡെബിറ്റ്, ക്രെഡിറ്റ് അല്ലെങ്കില്‍ പ്രീപെയ്ഡ് കാര്‍ഡുകള്‍ക്കായി ഇനി പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താം. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനത്തിന് ഡാറ്റ സംഭരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന് കേന്ദ്ര ബാങ്ക് വിലക്ക് ഏർപ്പെടത്തിയിരുന്നു.
പുതിയ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്.
ഡാറ്റ സ്റ്റോറേജ് മാനദണ്ഡങ്ങള്‍ തൃപ്തികരമായി പാലിച്ചതിനാലാണ് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്താന്‍ മാസ്റ്റര്‍കാര്‍ഡിന് ആര്‍ബിഐ അനുമതി നല്‍കി.
പേയ്മെന്റ് സിസ്റ്റം ഡാറ്റയുടെ സംഭരണം സംബന്ധിച്ച 2018 ഏപ്രിലില്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്, എല്ലാ സിസ്റ്റം ദാതാക്കളും അവര്‍ പ്രവര്‍ത്തിപ്പിക്കുന്ന പേയ്മെന്റ് സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ഡാറ്റയും ഇന്ത്യയില്‍ മാത്രം സംഭരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ കൃത്യമായി ഒാഡിറ്റ് നടത്തണമെന്നും നിർദേശിച്ചിരുന്നു.
പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് പുനരാരംഭിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനത്തത്തെ സ്വാഗതം ചെയ്യുന്നവെന്ന് മാസ്റ്റര്‍കാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.