image

16 Jun 2022 1:43 AM GMT

Cement

സിമന്റ് മേഖലയില്‍ ഏറ്റെടുക്കലുകൾ വര്‍ദ്ധിക്കും: ഫിച്ച് റേറ്റിംഗ്‌സ്

Bijith R

സിമന്റ് മേഖലയില്‍ ഏറ്റെടുക്കലുകൾ വര്‍ദ്ധിക്കും: ഫിച്ച് റേറ്റിംഗ്‌സ്
X

Summary

പുതിയ കമ്പനികള്‍ ആരംഭിക്കുന്നതിന് തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സിമന്റ് മേഖലയില്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ ലയനങ്ങളും, ഏറ്റെടുക്കലുകളും വഴി വിപണിയില്‍ പ്രവേശിക്കാനുള്ള സാധ്യതകളാണുള്ളതെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പറഞ്ഞു. ഭൂമി വിലയിലെ കുത്തനെയുള്ള വര്‍ദ്ധനവ്, നല്ല വിലയുള്ള ചുണ്ണാമ്പുകല്ല് ശേഖരത്തിന്റെ അഭാവം, കൂടുതല്‍ കര്‍ശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ എന്നിവ ഇന്ത്യയുടെ സിമന്റ് വ്യവസായത്തിലേക്ക് പുതിയ കമ്പനികള്‍ക്ക് പ്രവേശിക്കാൻ തടസങ്ങളുണ്ടാക്കും. എന്നാല്‍, നിലവിലുള്ള കമ്പനികള്‍ക്ക് മികച്ച പ്ലാന്റ്-ഡിപ്പോ നെറ്റ് വര്‍ക്കുകളും, ചരക്കു നീക്കത്തില്‍ കാര്യക്ഷമതയും ഉള്ളതിനാല്‍ വിപണികളിലേക്കും, ഡിമാന്‍ഡ് മേഖലകളിലേക്കും […]


പുതിയ കമ്പനികള്‍ ആരംഭിക്കുന്നതിന് തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സിമന്റ് മേഖലയില്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ ലയനങ്ങളും, ഏറ്റെടുക്കലുകളും വഴി വിപണിയില്‍ പ്രവേശിക്കാനുള്ള സാധ്യതകളാണുള്ളതെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പറഞ്ഞു.

ഭൂമി വിലയിലെ കുത്തനെയുള്ള വര്‍ദ്ധനവ്, നല്ല വിലയുള്ള ചുണ്ണാമ്പുകല്ല് ശേഖരത്തിന്റെ അഭാവം, കൂടുതല്‍ കര്‍ശനമായ പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ എന്നിവ ഇന്ത്യയുടെ സിമന്റ് വ്യവസായത്തിലേക്ക് പുതിയ കമ്പനികള്‍ക്ക് പ്രവേശിക്കാൻ തടസങ്ങളുണ്ടാക്കും. എന്നാല്‍, നിലവിലുള്ള കമ്പനികള്‍ക്ക് മികച്ച പ്ലാന്റ്-ഡിപ്പോ നെറ്റ് വര്‍ക്കുകളും, ചരക്കു നീക്കത്തില്‍ കാര്യക്ഷമതയും ഉള്ളതിനാല്‍ വിപണികളിലേക്കും, ഡിമാന്‍ഡ് മേഖലകളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കാന്‍ എളുപ്പമായിരിക്കും.

"കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ലയനങ്ങളും, ഏറ്റെടുക്കലുകളും, സ്വാഭാവിക വളര്‍ച്ചയും വഴി നിലവിലുള്ള കമ്പനികള്‍ക്ക് അവരുടെ മൊത്തം വിപണി വിഹിതം വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ സ്ഥാപനങ്ങളുടെ കടന്നുവരവിനുള്ള തടസങ്ങളും, നിലവിലെ സ്ഥാപനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കലും കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഈ മേഖലയിലെ ഏകീകരണം വര്‍ദ്ധിക്കുമെന്നാണ്," ഫിച്ച് പറഞ്ഞു.

നിലവില്‍, ഇന്ത്യയിലെ സിമന്റ് ഉത്പാദനത്തിന്റെ 70 ശതമാനവും ബാഗ് രൂപത്തില്‍ റീട്ടെയില്‍ വിപണിയില്‍ വില്‍ക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത്, പുതിയ കമ്പനികള്‍ക്ക് വിശാല വിതരണ ശൃംഖലകളും, മത്സരക്ഷമമായ ബ്രാന്‍ഡ് ബില്‍ഡിംഗും ആവശ്യമാണെന്നാണ്. ഇവ സൃഷ്ടിക്കുവാന്‍ ധാരാളം സമയവും, പണവും ആവശ്യമാണ്. ഇത് പുതിയ കമ്പനികള്‍ക്ക് വെല്ലുവിളിയാണ്, റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

ഫിച്ച് പ്രതീക്ഷിക്കുന്നത്, അദാനി ഗ്രൂപ്പിന്റെ കടന്നുവരവോടെ ഈ മേഖലയിലെ മത്സരക്ഷമത വര്‍ദ്ധിക്കുമെന്നാണ്. എസിസിയിലെയും, അംബുജ സിമെന്റ്‌സിലെയും ഹോള്‍സിം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ടാണ് അദാനി ഗ്രൂപ്പ് ഈ മേഖലയിലേക്ക് കടക്കുന്നത്. ഇതോടെ അദാനി ഗ്രൂപ്പ് ഈ മേഖലയിലെ രണ്ടാമത്തെ വലിയ ഉത്പാദകരായി മാറി.