15 Jun 2022 12:35 AM GMT
Summary
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ടിവിഎസ് മോട്ടോര്‍ കമ്പനി എമെരിറ്റസ് ചെയര്‍മാന്‍ വേണു ശ്രീനവാസന്‍ എന്നിവരെ ആര്‍ബിഐ ബോര്‍ഡിന്റെ പാര്‍ട്ട് ടൈം ഡയറക്ടര്‍മാരായി ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചു. സീഡസ് ലൈഫ്‌സൈന്‍സസ് ചെയര്‍മാന്‍ പങ്കജ് പട്ടേല്‍, ഐഐടി അഹമദാബാദിലെ മുന്‍ പ്രൊഫസര്‍ രവീന്ദ്ര ദൊലാക്കിയ എന്നിവരെയും ആര്‍ബി ഐ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആണ് ആര്‍ബി ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആര്‍ബി ഐ ചട്ടമനുസരിച്ച് ഗവണ്‍മെന്റ് ആണ് നിയമനം […]
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ടിവിഎസ് മോട്ടോര്‍ കമ്പനി എമെരിറ്റസ് ചെയര്‍മാന്‍ വേണു ശ്രീനവാസന്‍ എന്നിവരെ ആര്‍ബിഐ ബോര്‍ഡിന്റെ പാര്‍ട്ട് ടൈം ഡയറക്ടര്‍മാരായി ഇന്ത്യാ ഗവണ്‍മെന്റ് നിയമിച്ചു. സീഡസ് ലൈഫ്‌സൈന്‍സസ് ചെയര്‍മാന്‍ പങ്കജ് പട്ടേല്‍, ഐഐടി അഹമദാബാദിലെ മുന്‍ പ്രൊഫസര്‍ രവീന്ദ്ര ദൊലാക്കിയ എന്നിവരെയും ആര്‍ബി ഐ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആണ് ആര്‍ബി ഐയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ആര്‍ബി ഐ ചട്ടമനുസരിച്ച് ഗവണ്‍മെന്റ് ആണ് നിയമനം നടത്തുക. നിലവില്‍ 11 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ബോര്‍ഡിലുണ്ടായിരുന്നുവെങ്കിലും കാലാവധി പൂര്‍ത്തിയായി.