image

12 Jun 2022 5:52 AM GMT

Fixed Deposit

വാങ്ങണോ, വില്‍ക്കണോ: അനലിസ്റ്റുകള്‍ പറയുന്നു

Bijith R

വാങ്ങണോ, വില്‍ക്കണോ: അനലിസ്റ്റുകള്‍ പറയുന്നു
X

Summary

കമ്പനി: കെഇഐ ഇന്‍ഡസ്ട്രീസ് ശുപാര്‍ശ: വാങ്ങുക നിലവിലെ വിപണി വില: 1,295.05 രൂപ തയ്യാറാക്കിയത്: ജെഫ്റീസ് കെഇഐ ഇന്‍ഡസ്ട്രീസിന്റെ ഡീലര്‍ ശൃഖല കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 600 ല്‍ നിന്ന് 1,805 ആയി ഉയര്‍ന്നു. കമ്പനി അതിന്റെ ഡീലര്‍ ശൃഖലയെ 90 മില്ലീമീറ്ററിന് മുകളിലും താഴെയുമായി ഇരുവിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. മൊത്തം ഡീലര്‍മാരുടെ മൂന്നിലൊന്ന് ഭാഗം തൊണ്ണൂറ് മില്ലീമീറ്ററിന് താഴെയുള്ള ഉല്‍പ്പന്നങ്ങളിലാണ് ശ്രദ്ധിക്കുന്നത്. റീട്ടെയില്‍ വിതരണം വര്‍ധിപ്പിക്കുന്നതിനും സ്വാധീനശേഷിയുള്ള ഇല്കട്രീഷ്യന്‍മാരുമായി നേരിട്ട് ഇടപെട്ട് ബ്രാന്‍ഡിന്റെ വിപണനം ഉറപ്പാക്കുന്നതിനും ഇവരെയാണ് […]


കമ്പനി: കെഇഐ ഇന്‍ഡസ്ട്രീസ്

ശുപാര്‍ശ: വാങ്ങുക

നിലവിലെ വിപണി വില: 1,295.05 രൂപ

തയ്യാറാക്കിയത്: ജെഫ്റീസ്

കെഇഐ ഇന്‍ഡസ്ട്രീസിന്റെ ഡീലര്‍ ശൃഖല കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 600 ല്‍ നിന്ന് 1,805 ആയി ഉയര്‍ന്നു. കമ്പനി അതിന്റെ ഡീലര്‍ ശൃഖലയെ 90 മില്ലീമീറ്ററിന് മുകളിലും താഴെയുമായി ഇരുവിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. മൊത്തം ഡീലര്‍മാരുടെ മൂന്നിലൊന്ന് ഭാഗം തൊണ്ണൂറ് മില്ലീമീറ്ററിന് താഴെയുള്ള ഉല്‍പ്പന്നങ്ങളിലാണ് ശ്രദ്ധിക്കുന്നത്. റീട്ടെയില്‍ വിതരണം വര്‍ധിപ്പിക്കുന്നതിനും സ്വാധീനശേഷിയുള്ള ഇല്കട്രീഷ്യന്‍മാരുമായി നേരിട്ട് ഇടപെട്ട് ബ്രാന്‍ഡിന്റെ വിപണനം ഉറപ്പാക്കുന്നതിനും ഇവരെയാണ് കമ്പനി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി ഇന്‍സെന്റീവുകള്‍ നല്‍കുന്നത്. വില്‍പപനയുടെ 41 ശതമാനം റീട്ടെയില്‍ മേഖലയില്‍ നിന്നാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 30 ശതമാനമായിരുന്നു. 2025 ഓട് കൂടി ഇത് 45 ശതമാനമായി വര്‍ധിക്കുമെന്ന് കണക്കുകൂട്ടുന്നു.

2010 സാമ്പത്തിക വര്‍ഷം മുതല്‍ 2020 വരെയുള്ള പത്ത് വര്‍ഷകാലയളവിനുള്ളില്‍ കമ്പനിയുടെ വരുമാനം 18 ശതമാനം വളര്‍ന്നു (cagr). കമ്പനി 2005 -06 കാലയളവില്‍ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇതില്‍ നിന്നും ലഭിക്കുന്നു. 2006 സാമ്പത്തിക വര്‍ഷത്തില്‍ 22.60 കോടി രൂപയായിരുന്ന കയറ്റുമതി വരുമാനം 2020 സാമ്പത്തിക വര്‍ഷത്തില്‍ 860 കോടി രൂപയായി ഉയര്‍ന്നു. ഇത് മൊത്തം വരുമാനത്തിന്റെ 18 ശതമാനം വരും.

കമ്പനി: സൈഡസ് വെല്‍നെസ്

ശുപാര്‍ശ: വാങ്ങുക

നിലവിലെ വിപണി വില: 1,595.75 രൂപ

തയ്യാറാക്കിയത്: എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

സൈഡസ് വെല്‍നെസ് വളര്‍ച്ചയെ ത്വരിതപ്പെടുത്താനായി ത്രിമുഖ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്നാമത്, നൂതന സാങ്കേതിക വിദ്യയിലൂടെ പ്രധാന ബ്രാന്‍ഡുകളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക; രണ്ടാമത്, വിദേശ വിപണികളിലെ വില്‍പ്പനയുടെ അളവ് വര്‍ധിപ്പിക്കുക; മൂന്നാമത്, പുതിയ മേഖലയിലേക്ക് കടന്നുചെന്ന് ഉപഭോക്തൃ അടിത്തറ വിപുലമാക്കുക. കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ ഷുഗര്‍ഫ്രീ, ഗ്ലൂക്കോണ്‍-ഡി, നൈസില്‍, എവര്‍യൂത്ത്, ന്യൂട്രലൈറ്റ് എന്നിവയ്ക്ക് റീട്ടെയില്‍ വിപണിയില്‍ താരതമ്യേന കുറഞ്ഞ കടന്നുകയറ്റം മാത്രമേ നടത്താനായിട്ടുള്ളു (12-24 ശതമാനം). അതിനാല്‍ എതിരാളികളെ അപേക്ഷിച്ച് വളര്‍ച്ചയ്ക്കുള്ള പതിന്‍മടങ്ങ് സാധ്യതകള്‍ നിലനില്‍ക്കുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ വിപണി വലിപ്പം ചെറുതായതിനാല്‍ (കോംപ്ലാന്‍ ഒഴികെയുള്ളവയുടേത് 1,000 കോടി രൂപയില്‍ കുറവാണ്) സമീപഭാവിയില്‍ കമ്പനിക്ക് ഇവയുടെ വളര്‍ച്ച ഇരട്ട അക്കത്തിലെത്തിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. കമ്പനി 4-5 ഉല്‍പ്പന്നങ്ങള്‍ ഓരോ വര്‍ഷവും പുറത്തിറക്കാറുണ്ട്. അവരുടെ വരുമാനത്തിന്റെ പതിനാല് ശതമാനം പരസ്യങ്ങള്‍ക്കും മറ്റ് മാധ്യമ വിപണന തന്ത്രങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കാറുണ്ട്.

കമ്പനി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നീ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോങ്കോംഗ്, ലെബനന്‍, സിംബാബ്‌വേ, മസ്‌കത്ത്, എത്യോപ്യ, ഓസ്‌ട്രേലിയ എന്നീ വിപണികളില്‍ പ്രവേശിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം ആഗോള ബിസിനസ്സില്‍ ഇരട്ട അക്ക വളര്‍ച്ചയുണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. വരുമാനം 100 കോടി മറികടക്കുമെന്ന്് കരുതുന്നു. കമ്പനി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 8-10 ശതമാനം വരുമാനം ആഗോള ബിസിനസ്സില്‍ നിന്ന് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് നാല് ശതമാനമായിരുന്നു. മറ്റ് വലിയ എഫ്എംസിജി കമ്പനികള്‍ 20 ശതമാനം വരെ വരുമാനം ആഗോള ബിസിനസ്സില്‍ നിന്നും നേടുന്നുണ്ട്. ഷുഗര്‍ ഫ്രീയും കോപ്ലാനുമാണ് അന്താരാഷ്ട്ര ബിസിനസ്സിന്റെ 93 ശതമാനവും നേടിക്കൊടുക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടുള്ള വിതരണം സാധ്യമാക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അടുത്ത രണ്ട്- മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഇതിലൂടെ കമ്പനിയുടെ ബ്രാന്‍ഡുകള്‍ക്ക് വിപണിയിൽ ഉയര്‍ന്ന കടന്നുകയറ്റം സാധ്യമാകുമെന്നും, അതിലൂടെ വില്‍പ്പന വര്‍ധിക്കുമെന്നും, ലാഭക്ഷമത മെച്ചപ്പെടുമെന്നും ബ്രോക്കറേജ് വിശ്വസിക്കുന്നു.

3. കമ്പനി: ഇന്റലക്റ്റ് ഡിസൈന്‍ അരീന

ശുപാര്‍ശ: വാങ്ങുക

നിലവിലെ വിപണി വില: 645.55 രൂപ

തയ്യാറാക്കിയത്: സെന്‍ട്രം ബ്രോക്കിംഗ്

ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് (BFSI) മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഐടി ഉല്‍പ്പന്ന കമ്പനിയാണ് ഇന്റലക്റ്റ് ഡിസൈന്‍ അരീന (INDA). ലൈസന്‍സുകളുടെ വില്‍പ്പനയിലൂടെയോ അതിവേഗം വളരുന്ന സാസ് (SaaS) ബിസിനസ്സില്‍ നിന്നോ കമ്പനി വരുമാനം നേടുന്നു. ആഗോളതലത്തിലും, ഇന്ത്യയിലും ഡിജിറ്റല്‍ പരിവര്‍ത്തനവും ക്ലൗഡ് മൈഗ്രേഷനും വ്യവസായങ്ങളില്‍ ഉടനീളം മുഖ്യധാരയായി മാറുന്നതിനാല്‍ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖല സാങ്കേതികവിദ്യയ്ക്കുള്ള ചെലവുകള്‍ വര്‍ധിപ്പിക്കുന്നു. യുഎസ് ബാങ്കുകള്‍ സാങ്കേതിക വിദ്യയ്ക്കായി ചെലവഴിക്കുന്ന തുക 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.3 ശതമാനവും 2023 സാമ്പത്തിക വര്‍ഷത്തില്‍ 8.6 ശതമാനവും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രണ സംവിധാനങ്ങൾ ആവശ്യപ്പടുന്നതിനാലും, ഫിന്‍-ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള മത്സരവും കാരണം ഇന്ത്യന്‍ ബാങ്കുകളും ചെലവ് വര്‍ധിപ്പിച്ചു. തല്‍ഫലമായി, വികസിതവും വികസ്വരവുമായ വിപണികളില്‍ സാങ്കേതിക ചെലവുകള്‍ പൂര്‍ണ്ണത പ്രാപിക്കുകയും, അതിവേഗം വളരുകയും ചെയ്തു.

ഒരു കൂട്ടം ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചതിനാല്‍, 2015 സാമ്പത്തിക വര്‍ഷം മുതല്‍ ഇന്റലക്ട് ആര്‍ ആന്‍ഡ് ഡിയില്‍ കാര്യമായ തുക നിക്ഷേപിച്ചിട്ടുണ്ട്. 2015 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയുടെ 19.2 ശതമാനമായിരുന്ന ആര്‍ ആന്‍ഡ് ഡി, ശതമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 6.2 ശതമാനമായി കുറഞ്ഞു. മികച്ച കോര്‍പ്പറേറ്റ് ബാങ്കുകള്‍, സെന്‍ട്രല്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 97 രാജ്യങ്ങളിലായി ഇന്റലക്ട്​ന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ 260 ല്‍ ഏറെ ഉപഭോക്താക്കളില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ വരുമാനം 3 മടങ്ങ് വര്‍ധിച്ചു. എബിറ്റ്ഡ മാര്‍ജിനുകള്‍ 2015 സാമ്പത്തിക വര്‍ഷത്തില്‍ -12.6 ശതമാനത്തില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 24.6 ശതമാനമായി. മീഡിയം ടേമില്‍, 20 ശതമാനത്തിന് മുകളിലുള്ള വരുമാന വളര്‍ച്ചയും, 30 ശതമാനം എബിറ്റ്ഡ മാര്‍ജിനും ഇന്റലക്റ്റ് ലക്ഷ്യമാക്കുന്നു. നിലവില്‍ വരുമാനത്തിന്റെ 22 ശതമാനം നൽകുന്ന സാസ് (SaaS) വരുമാനം ഒരു പ്രധാന ഘടകമാണ്. കൂടാതെ 2019 സാമ്പത്തിക വര്‍ഷം മുതല്‍ 2022 സാമ്പത്തിക വര്‍ഷം വരെ 121 ശതമാനം (CAGR-ല്‍) വളര്‍ച്ചയുണ്ടായി. വരുമാനത്തിന്റെ ഭൂരിഭാഗവും മുന്‍കൂട്ടി നല്‍കപ്പെടുന്ന ലൈസന്‍സ് വരുമാനത്തില്‍ നിന്ന് വ്യത്യസ്തമായി, സാസ് (SaaS) വരുമാനം കരാറിന്റെ കാലവധി മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇത് മൊത്ത വരുമാനത്തിനെ കൂടുതൽ ചാഞ്ചാട്ടത്തിലേക്ക് നയിക്കാതെ കൃത്യതയുള്ളതാക്കുന്നു.