image

4 Jun 2022 1:07 AM GMT

Economy

ആര്‍ബിഐ നിരക്ക് 0.40 ഉയര്‍ത്തിയേക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്ക

Agencies

ആര്‍ബിഐ നിരക്ക് 0.40 ഉയര്‍ത്തിയേക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്ക
X

Summary

മുംബൈ: അടുത്ത ആഴ്ച്ച ജൂൺ 6-8ന് നടക്കാനിരിക്കുന്ന പണനയ അവലോകന കമ്മിറ്റിയില്‍ ആര്‍ബിഐ വീണ്ടും 0.40 ശതമാനം നിരക്ക് ഉയര്‍ത്താന്‍ സാധ്യത. ആര്‍ബിഐയുടെ നിരക്ക് നിര്‍ണയ പാനല്‍ ഇതിനു ശേഷം ഓഗസ്റ്റില്‍ നടക്കുന്ന കമ്മിറ്റിയില്‍ 0.35 ശതമാനം നിരക്കുയര്‍ത്തുകയോ അല്ലെങ്കില്‍ അടുത്ത ആഴ്ച്ച് 0.50 ശതമാനം നിരക്കുയര്‍ത്തിയതിനുശേഷം ഓഗസ്റ്റില്‍ 0.25 ശതമാനം നിരക്ക് ഉയര്‍ത്തുകയോ ചെയ്യാം. ആകെ നിരക്കുയര്‍ത്തല്‍ 0.75 ശതമാനത്തോളം വരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞു. മേയ് നാലിന് ആര്‍ബിഐ നിരക്ക് 0.40 […]


മുംബൈ: അടുത്ത ആഴ്ച്ച ജൂൺ 6-8ന് നടക്കാനിരിക്കുന്ന പണനയ അവലോകന കമ്മിറ്റിയില്‍ ആര്‍ബിഐ വീണ്ടും 0.40 ശതമാനം നിരക്ക് ഉയര്‍ത്താന്‍ സാധ്യത.

ആര്‍ബിഐയുടെ നിരക്ക് നിര്‍ണയ പാനല്‍ ഇതിനു ശേഷം ഓഗസ്റ്റില്‍ നടക്കുന്ന കമ്മിറ്റിയില്‍ 0.35 ശതമാനം നിരക്കുയര്‍ത്തുകയോ അല്ലെങ്കില്‍ അടുത്ത ആഴ്ച്ച് 0.50 ശതമാനം നിരക്കുയര്‍ത്തിയതിനുശേഷം ഓഗസ്റ്റില്‍ 0.25 ശതമാനം നിരക്ക് ഉയര്‍ത്തുകയോ ചെയ്യാം. ആകെ നിരക്കുയര്‍ത്തല്‍ 0.75 ശതമാനത്തോളം വരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞു.

മേയ് നാലിന് ആര്‍ബിഐ നിരക്ക് 0.40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിനു താഴെ നിലനിര്‍ത്താന്‍ നിരക്കുയര്‍ത്തല്‍ അനിവാര്യമാണെന്ന് പറഞ്ഞു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇതിനകം തന്നെ നിരക്ക് വര്‍ദ്ധനയെക്കുറിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്.

ബ്രോക്കറേജില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത് കുത്തനെ ഉയരുന്ന തക്കാളി വില മൂലം പണപ്പെരുപ്പം മെയ് മാസം 7.1 ശതമാനമായേക്കാമെന്നാണ്.

കാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) യിലും 0.50 ശതമാനം വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് ബ്രോക്കറേജിന്റെ നിരീക്ഷണം.

മെയ് മാസം സിആര്‍ആര്‍ 0.50 ശതമാനം ഉയർത്തി നാല് ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നത്തിലൂടെ 87,000 കോടി രൂപയാണ് സെൻട്രൽ ബാങ്ക് സിസ്റ്റത്തിൽ നിന്നും പിൻവലിച്ചത്.

സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ കാര്യത്തില്‍, ബ്രോക്കറേജ് അതിന്റെ ജിഡിപി അനുമാനം 7.4 ശതമാനമായി നിലനിര്‍ത്തി. ആര്‍ബിഐയുടെ ജിഡിപി അനുമാനം 7.2 ശതമാനമായാണ് നിലനിര്‍ത്തിയിരിക്കുന്നത്.