2 Jun 2022 1:47 AM GMT
Summary
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ മെയ് മാസത്തിലെ മൊത്തം വില്‍പ്പന 4,86,704 യൂണിറ്റായി. ഈ വര്‍ഷം ഏപ്രിലില്‍ 4,18,622 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 മെയ് മാസത്തില്‍ 1,83,044 യൂണിറ്റുകളും വിറ്റഴിച്ചിരുന്നു. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 4,66,466 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ 2021 മെയ് മാസത്തില്‍ കമ്പനി 1,59,561 യൂണിറ്റുകള്‍ അയച്ചിരുന്നു. അതേസമയം ജൂലൈയില്‍ നടക്കാനിരുന്ന ആദ്യ ഇലക്ട്രിക് വാഹന അനാച്ഛാദനം ഈ വര്‍ഷം അവസാനത്തോടെ ഉത്സവ സീസണിലേക്ക് മാറ്റിവെക്കുന്നതായി കമ്പനി […]
ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ മെയ് മാസത്തിലെ മൊത്തം വില്‍പ്പന 4,86,704 യൂണിറ്റായി. ഈ വര്‍ഷം ഏപ്രിലില്‍ 4,18,622 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 മെയ് മാസത്തില്‍ 1,83,044 യൂണിറ്റുകളും വിറ്റഴിച്ചിരുന്നു. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ മാസം 4,66,466 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയില്‍ 2021 മെയ് മാസത്തില്‍ കമ്പനി 1,59,561 യൂണിറ്റുകള്‍ അയച്ചിരുന്നു.
അതേസമയം ജൂലൈയില്‍ നടക്കാനിരുന്ന ആദ്യ ഇലക്ട്രിക് വാഹന അനാച്ഛാദനം ഈ വര്‍ഷം അവസാനത്തോടെ ഉത്സവ സീസണിലേക്ക് മാറ്റിവെക്കുന്നതായി കമ്പനി അറിയിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും സെന്‍ട്രല്‍ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുമ്പോള്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്കുകളിലെ വര്‍ധനവ് ഉപഭോക്തൃ വികാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിന് അനുസൃതമായി ഉപഭോക്താക്കള്‍ക്കായി ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) എത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് എമര്‍ജിംഗ് മൊബിലിറ്റി ബിസിനസ് യൂണിറ്റ് (ഇഎംബിയു) ഹെഡ് സ്വദേശ് ശ്രീവാസ്തവ പറഞ്ഞു. നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം വലിയ വിതരണ ശൃംഖല പ്രശ്നങ്ങള്‍ക്കും സെമികണ്ടക്ടര്‍ ഉള്‍പ്പെടെ വിവിധ ഘടകങ്ങളുടെ ദൗര്‍ലഭ്യത്തിനും കാരണമായിയെന്നും അദ്ദേഹം കുറിച്ചു.