image

1 Jun 2022 1:42 AM GMT

Insurance

കോവിഡ് പോലെ മങ്കി പോക്സിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ?

MyFin Desk

കോവിഡ് പോലെ മങ്കി പോക്സിനും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ?
X

Summary

ലോകം മുഴുവന്‍ രണ്ടര കൊല്ലമായി കോവിഡിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. കൂടിയും കുറഞ്ഞും പല തരംഗങ്ങള്‍ക്കൊപ്പം നമ്മള്‍ സഞ്ചരിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മങ്കി പോക്സ് എന്ന മറ്റൊരു പകര്‍ച്ചാ വ്യാധിയെ കൂടി മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു. പല രാജ്യങ്ങളിലും ഇതിനോടകം രോഗം വ്യാപിച്ച് കഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മങ്കി പോക്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 200 ഓളം വൈറസ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസുമായി ബന്ധപ്പെട്ട വൈകല്യങ്ങളും അണുബാധകളും സാധാരണയായി […]


ലോകം മുഴുവന്‍ രണ്ടര കൊല്ലമായി കോവിഡിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. കൂടിയും കുറഞ്ഞും പല തരംഗങ്ങള്‍ക്കൊപ്പം നമ്മള്‍ സഞ്ചരിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മങ്കി പോക്സ് എന്ന മറ്റൊരു പകര്‍ച്ചാ വ്യാധിയെ കൂടി മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു. പല രാജ്യങ്ങളിലും ഇതിനോടകം രോഗം വ്യാപിച്ച് കഴിഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മങ്കി പോക്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 200 ഓളം വൈറസ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വൈറസുമായി ബന്ധപ്പെട്ട വൈകല്യങ്ങളും അണുബാധകളും സാധാരണയായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ട് മങ്കി പോക്‌സ് അടക്കമുള്ള എല്ലാ സാക്രമിക രോഗങ്ങളും അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ ഭാഗമാണ്.

അതിനാല്‍, മങ്കി പോക്സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താവുന്നതാണ്. മങ്കി പോക്സ് പടര്‍ന്നുപിടിക്കുന്ന കാലത്ത് വിദേശയാത്രകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കുക. പോളിസിയുടെ നിബന്ധനകള്‍ അനുസരിച്ച്, ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങിയതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ചികിത്സയ്‌ക്കോ മെഡിക്കല്‍ ചെലവുകള്‍ക്കോ കവറേജ് നല്‍കുന്നില്ല. നിലവിലെ കവറേജ് യാത്രയ്ക്കിടെ ലഭിക്കുന്ന പരിചരണച്ചെലവ് ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ യാത്രാ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

ഇന്ത്യയില്‍ എത്തുമ്പോഴോ, അതിനുശേഷമോ ഒരാള്‍ രോഗനിര്‍ണയം നടത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍, വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ കീഴില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ് മങ്കി പോക്സ്. രോഗത്തിന്റെ തീവ്രത കുറവാണെങ്കിലും, വസൂരി രോഗികളില്‍ കാണുന്നതിന് സമാനമായ രോഗലക്ഷണങ്ങളാണ് പ്രകടമാകുന്നത്.