1 Jun 2022 4:58 AM GMT
Summary
ഡെല്‍ഹി: ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന 19 കിലോ വരുന്ന വാണിജ്യ പാചക വാതക സിലിണ്ടറിന് 135 രൂപ കുറഞ്ഞു. ഇതോടെ വാണിജ്യ എല്‍പിജി നിരക്ക് 19 കിലോ സിലിണ്ടറിന് 2,354 രൂപയില്‍ നിന്ന് 2,219 രൂപയായി കുറഞ്ഞു. ഇത്തരത്തില്‍ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ്, ഈ സാമ്പത്തിക വര്‍ഷം വാണിജ്യ സിലിണ്ടറിന് 355.5 രൂപ വര്‍ധിപ്പിച്ചിരുന്നു. അതേസമയം വീട്ടാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന്റെ വില 1,003 രൂപയില്‍ മാറ്റമില്ലാതെ തുടരും. മെയ് 19 ന് […]
ഡെല്‍ഹി: ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന 19 കിലോ വരുന്ന വാണിജ്യ പാചക വാതക സിലിണ്ടറിന് 135 രൂപ കുറഞ്ഞു. ഇതോടെ വാണിജ്യ എല്‍പിജി നിരക്ക് 19 കിലോ സിലിണ്ടറിന് 2,354 രൂപയില്‍ നിന്ന് 2,219 രൂപയായി കുറഞ്ഞു. ഇത്തരത്തില്‍ നിരക്ക് വെട്ടിക്കുറയ്ക്കുന്നതിന് മുമ്പ്, ഈ സാമ്പത്തിക വര്‍ഷം വാണിജ്യ സിലിണ്ടറിന് 355.5 രൂപ വര്‍ധിപ്പിച്ചിരുന്നു.
അതേസമയം വീട്ടാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന്റെ വില 1,003 രൂപയില്‍ മാറ്റമില്ലാതെ തുടരും. മെയ് 19 ന് സിലിണ്ടറിന് 3.50 രൂപയും അതിനുമുമ്പ് മാര്‍ച്ച് 22 ന് സിലിണ്ടറിന് 50 രൂപയും വര്‍ധിപ്പിച്ചിരുന്നു. 2021 ഏപ്രില്‍ മുതല്‍ ആഭ്യന്തര പാചകവാതക വില സിലിണ്ടറിന് 193.5 രൂപ വര്‍ധിച്ചു. ഇത് കൂടാതെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് ജെറ്റ് ഇന്ധന വില 1.3 ശതമാനം കുറച്ചു. പത്ത് തവണ വിലവര്‍ധനവ് ഉണ്ടായതിന് ശേഷമുള്ള ആദ്യത്തെ കുറവാണിത്.
വിമാനങ്ങളുടെ ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,563.97 രൂപ അഥവാ 1.27 ശതമാനം കുറഞ്ഞ് 1,21,475.74 രൂപയായി. മുംബൈയിലെ എടിഎഫിന് ഇപ്പോള്‍ കിലോലിറ്ററിന് 120,306.99 രൂപയും കൊല്‍ക്കത്തയില്‍ 126,369.98 രൂപയും ചെന്നൈയില്‍ 125,725.36 രൂപയുമാണ് വില. അതേസമയം, പെട്രോള്‍, ഡീസല്‍ വില യഥാക്രമം ലിറ്ററിന് 96.72 രൂപയിലും 89.62 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.