29 May 2022 12:20 AM
Summary
ഡെല്‍ഹി: നാലാം പാദത്തില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നികുതി കിഴിച്ചുള്ള ലാഭം 26 ശതമാനം ഇടിഞ്ഞ് 173 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 234 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭം. നാലാം പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 6 ശതമാനം വര്‍ധിച്ച് 3,019 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 2,860 കോടി രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 994 കോടി രൂപയുടെ നികുതി കിഴിച്ചുള്ള ലാഭം നേടിയെന്നും, 2020-21 കാലയളവില്‍ ഇത് […]
ഡെല്‍ഹി: നാലാം പാദത്തില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നികുതി കിഴിച്ചുള്ള ലാഭം 26 ശതമാനം ഇടിഞ്ഞ് 173 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 234 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭം. നാലാം പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍വര്‍ഷത്തെക്കാള്‍ 6 ശതമാനം വര്‍ധിച്ച് 3,019 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 2,860 കോടി രൂപയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 994 കോടി രൂപയുടെ നികുതി കിഴിച്ചുള്ള ലാഭം നേടിയെന്നും, 2020-21 കാലയളവില്‍ ഇത് 970 കോടി രൂപയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,305 കോടി രൂപയായിരുന്നു കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം. 10,944 കോടി രൂപയാണ് 2020-21 കാലയളവിലെ കണ്‍സോളിഡേറ്റഡ് വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 2.5 രൂപ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കമ്പനി അറിയിച്ചു.