image

27 May 2022 9:11 AM GMT

Banking

മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 10 ശതമാനം ഇടിഞ്ഞു

MyFin Bureau

മുത്തൂറ്റ് ഫിനാന്‍സ് ഓഹരി 10 ശതമാനം ഇടിഞ്ഞു
X

Summary

2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം മൂലം ഏതാനും പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വരുമാന പ്രവചനത്തില്‍ തരംതാഴ്ത്തിയതിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികൾ ഇന്ന് ദിന (ഇന്‍ട്രാ-ഡേ) വ്യാപാരത്തിൽ 9.52 ശതമാനം ഇടിഞ്ഞു. കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 995.66 കോടി രൂപയില്‍ നിന്ന് 3.55 ശതമാനം ഇടിഞ്ഞ് 960.27 കോടി രൂപയാണ് ഇപ്പോൾ നികുതി കിഴിച്ചുള്ള ലാഭം. മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലെ വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ആര്‍ബിഐ നിരക്ക് […]


2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം മൂലം ഏതാനും പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വരുമാന പ്രവചനത്തില്‍ തരംതാഴ്ത്തിയതിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികൾ ഇന്ന് ദിന (ഇന്‍ട്രാ-ഡേ) വ്യാപാരത്തിൽ 9.52 ശതമാനം ഇടിഞ്ഞു. കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 995.66 കോടി രൂപയില്‍ നിന്ന് 3.55 ശതമാനം ഇടിഞ്ഞ് 960.27 കോടി രൂപയാണ് ഇപ്പോൾ നികുതി കിഴിച്ചുള്ള ലാഭം.

മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലെ വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ആര്‍ബിഐ നിരക്ക് വര്‍ധന മൊത്തത്തിലുള്ള ഡിമാന്‍ഡ് കുറയ്ക്കുന്നതായി കാണുന്നില്ല. കൂടാതെ, 2023 സാമ്പത്തിക വര്‍ഷം 12-15 ശതമാനം വായ്പവളര്‍ച്ചാ നിരക്കില്‍ പോകുമെന്ന് മാനേജ്‌മെന്റ് അവരുടെ പാദഫലപ്രഖ്യാപന സമയത്ത് പറഞ്ഞു.

"സ്വര്‍ണ വായ്പാ മേഖല അത്ര ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നില്ല. നിലവിലുള്ള കമ്പനികള്‍ക്ക് കടുത്ത മത്സരം നേരിട്ട് മാത്രമേ നിലനില്‍ക്കാനാകു. 2023, 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ മുത്തൂറ്റ് ഫിനാന്‍സ് യഥാക്രമം 8 ശതമാനവും, 13 ശതമാനവും കൈകാര്യ ആസ്തി വളര്‍ച്ച കൈവരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ റിട്ടേണ്‍ ഓണ്‍ അസറ്റ് (RoA), റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (RoE) എന്നിവ യഥാക്രമം 5 ശതമാനമായും, 18 ശതമാനമായും കുറയാന്‍ സാധ്യതയുണ്ട്," മോത്തിലാല്‍ ഓസ്വാള്‍ സെക്യൂരിറ്റീസ് പ്രസ്താവനയില്‍ പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് വീണ്ടെടുത്ത് 40.75 രൂപ, അല്ലെങ്കില്‍ 3.58 ശതമാനം, ഇടിഞ്ഞ് 1,096.55 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.