25 May 2022 1:54 AM GMT
Summary
ഹോട്ടലില്‍ ചെന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും കഴിച്ച്്, പണം കൊടുത്ത് പോരുന്നതിനു മുമ്പ് ബില്ലൊന്ന് പരിശോധിച്ചാല്‍ കീശയുടെ കനം പെട്ടെന്ന് കുറയാതിരിക്കും. പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍. അതിനിടയിലാണ് ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ബില്‍ തുകയുടെ 10 ശതമാനത്തോളം വരെ ഈടാക്കി കൊള്ള നടത്തുന്നത്. ഉപഭോക്താക്കളുടെ പക്കല്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെ വില കൂടാതെ വിവിധ പേരുകളില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് ഇടപെട്ടിരിക്കുകയാണ്. വകുപ്പ് ജൂണ്‍ രണ്ടിന് നാഷണല്‍ […]
ഹോട്ടലില്‍ ചെന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും കഴിച്ച്്, പണം കൊടുത്ത് പോരുന്നതിനു മുമ്പ് ബില്ലൊന്ന് പരിശോധിച്ചാല്‍ കീശയുടെ കനം പെട്ടെന്ന് കുറയാതിരിക്കും. പണപ്പെരുപ്പത്തില്‍ നട്ടം തിരിയുകയാണ് ജനങ്ങള്‍. അതിനിടയിലാണ് ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ബില്‍ തുകയുടെ 10 ശതമാനത്തോളം വരെ ഈടാക്കി കൊള്ള നടത്തുന്നത്.
ഉപഭോക്താക്കളുടെ പക്കല്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെ വില കൂടാതെ വിവിധ പേരുകളില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് ഇടപെട്ടിരിക്കുകയാണ്. വകുപ്പ് ജൂണ്‍ രണ്ടിന് നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ യോഗം വിളിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍ ഉപഭോക്താക്കളുടെ പക്കല്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും നല്‍കാന്‍ വിസമ്മതിക്കുന്നവരോട് മോശമായി പെറുമാറുകയും ചെയ്യുന്നുവെന്നുള്ള പരാതികളും, മാധ്യമ വാര്‍ത്തകളും ധാരാളമായി വന്നതോടെയാണ് ഉപഭോക്തൃകാര്യ വകുപ്പ് ഇടപെടുന്നത്.
സാധാരണയായി ഒരു ഹോട്ടലില്‍ നിന്ന് കഴിക്കുമ്പോള്‍ ഭക്ഷണവും, അവിടുത്തെ സേവനവും ഇഷടപ്പെട്ടാല്‍ പലരും ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്. ഈ ടിപ്പിനെയാണ് പേരുമാറ്റി സര്‍വീസ് ചാര്‍ജാക്കി അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ തുക ജീവനക്കാരന്റെ കയ്യിലേക്കല്ല ഉടമയുടെ പോക്കറ്റിലേക്കാണ് എത്തുന്നതെന്നു മാത്രം. ഹോട്ടലുകളുടെ സേവനം കണക്കാക്കി ബില്ലിനു പുറമേ പണം നല്‍കണമോയെന്നത് ഉപഭോക്താക്കളുടെ തീരുമാനമാണെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പ് പറയുന്നത്. ഉപഭോക്താക്കളുടെ പക്കല്‍ നിന്നും ഭക്ഷണത്തിന്റെ വില, നികുതി എന്നിവയല്ലാതെ ഒരു രൂപ പോലും ഈടാക്കാന്‍ ഹോട്ടലുകള്‍ക്ക് അനുമതിയില്ല. ഈടാക്കിയാല്‍ അത് 2017 ലെ ഉപഭോക്തൃ സംരക്ഷണത്തിന്റെ ലംഘനമാണ്. സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് ഉപഭോക്തൃ കോടതിയെ സമീപിക്കാം.
സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഹോട്ടലിനെ സംരക്ഷിക്കാനും ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്താനുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതെന്നാണ് ഹോട്ടലുകളുടെ അഭിപ്രായം. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമല്ലെന്നും. ഹോട്ടലുകള്‍ അവയുടെ മെനു കാര്‍ഡിലോ, ഹോട്ടലിന്റെ പരിധിക്കുള്ളില്‍ എവിടെയെങ്കിലുമോ സര്‍വീസ് ചാര്‍ജിന്റെ കാര്യം ഉപഭോക്താക്കളെ അറിയിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാറുണ്ടെന്നുമാണ് നാഷണല്‍ റസ്റ്ററന്റ് അസോസിയേഷനടക്കം അവകാശപ്പെടുന്നത്.