20 May 2022 8:19 AM
Summary
ഗ്ലെൻമാർക് ഫാർമയുടെ ഓഹരി ഇന്ന് ബിഎസ്സിയിൽ 3.80 ശതമാനം വർധിച്ചു. ജെൻസൺ ബയോടെക്കിന്റെ സൈറ്റിഗ1 500 എംജി ടാബ്‌ലെറ്റിന്റെ ജനറിക് പതിപ്പായ എബിരാറ്ററോൺ അസറ്റേറ്റ് ടാബ്‌ലെറ്റ് 500 എംജി എന്ന മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ് എഫ്ഡിഎ ) അംഗീകാരം ലഭിച്ചതോടെയാണ് വർദ്ധനവുണ്ടായത്. ഐക്യുവിഐഎ പുറത്തുവിട്ട 12 മാസത്തെ വിൽപ്പന കണക്കുകളനുസരിച്ച്, സൈറ്റിഗ ടാബ്‌ലെറ്റുകൾ 500 എംജി ഏകദേശം 260.2 മില്യൺ ഡോളറിന്റെ വാർഷിക വിൽപ്പന കൈവരിച്ചു. നിലവിൽ ഗ്ലെൻമാർക്കിന്റെ പോർട്ട്ഫോളിയോയിൽ യുഎസ് […]
ഗ്ലെൻമാർക് ഫാർമയുടെ ഓഹരി ഇന്ന് ബിഎസ്സിയിൽ 3.80 ശതമാനം വർധിച്ചു. ജെൻസൺ ബയോടെക്കിന്റെ സൈറ്റിഗ1 500 എംജി ടാബ്‌ലെറ്റിന്റെ ജനറിക് പതിപ്പായ എബിരാറ്ററോൺ അസറ്റേറ്റ് ടാബ്‌ലെറ്റ് 500 എംജി എന്ന മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (യുഎസ് എഫ്ഡിഎ ) അംഗീകാരം ലഭിച്ചതോടെയാണ് വർദ്ധനവുണ്ടായത്.
ഐക്യുവിഐഎ പുറത്തുവിട്ട 12 മാസത്തെ വിൽപ്പന കണക്കുകളനുസരിച്ച്, സൈറ്റിഗ ടാബ്‌ലെറ്റുകൾ 500 എംജി ഏകദേശം 260.2 മില്യൺ ഡോളറിന്റെ വാർഷിക വിൽപ്പന കൈവരിച്ചു. നിലവിൽ ഗ്ലെൻമാർക്കിന്റെ പോർട്ട്ഫോളിയോയിൽ യുഎസ് വിപണിയിൽ വിതരണത്തിനായി അനുമതി ലഭിച്ച 173 അംഗീകൃത ഉത്പന്നങ്ങളുണ്ട്. ഇതിനു പുറമെ, 49 പുതിയ ഡ്രഗ് ആപ്പ്ളിക്കേഷനുകളും യു എസ്എഫ്ഡിഎ യുടെ അംഗീകാരത്തിനായി വച്ചിട്ടുണ്ട്. മറ്റു കമ്പനികളുമായുള്ള വിപണന-ഉല്പാദന മാർഗങ്ങളിലൂടെ കമ്പനിയുടെ ഉത്പന്ന ശ്രേണി വിപുലീകരിക്കുമെന്ന് അവർ അറിയിച്ചു. 408.80 രൂപ വരെ എത്തിയ ഗ്ലെൻമാർക്കിന്റെ ഓഹരി 407.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.