image

14 May 2022 1:09 AM GMT

Banking

ഹരിയാനയിൽ 11,000 കോടി രൂപ നിക്ഷേപവുമായി മാരുതി സുസുകി

Agencies

ഹരിയാനയിൽ 11,000 കോടി രൂപ നിക്ഷേപവുമായി മാരുതി സുസുകി
X

Summary

ഡെല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) പുതിയ പ്ലാന്റിന്റെ ആദ്യഘട്ടത്തിന് 11,000 കോടി രൂപ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചു. ഹരിയാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌യ്ക്കൊപ്പം (HSIIDC) സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോഡയില്‍ 800 ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ ആദ്യ ഘട്ടം 2025 ൽ യാഥാര്‍ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ചെലവ്, പ്രാരംഭ ഉത്പാദന ലൈനുകള്‍ സ്ഥാപിക്കല്‍, അനുബന്ധ […]


ഡെല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) പുതിയ പ്ലാന്റിന്റെ ആദ്യഘട്ടത്തിന് 11,000 കോടി രൂപ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചു. ഹരിയാന സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌യ്ക്കൊപ്പം (HSIIDC) സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോഡയില്‍ 800 ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ ആദ്യ ഘട്ടം 2025 ൽ യാഥാര്‍ത്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭൂമിയുടെ ചെലവ്, പ്രാരംഭ ഉത്പാദന ലൈനുകള്‍ സ്ഥാപിക്കല്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ 11,000 കോടി രൂപയില്‍ ഉള്‍പ്പെടുമെന്ന് എംഎസ്‌ഐ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു.
ഞങ്ങള്‍ മുന്നോട്ട് പോകുന്തോറും കൂടുതല്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, ഹരിയാനയിലെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളിലും, ഗുജറാത്തിലെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോറിലുമായി പ്രതിവര്‍ഷം 22 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷി എംഎസ്‌ഐക്കുണ്ട്. ഹരിയാനയിലെ ഗുഡ്ഗാവ്, മനേസര്‍ എന്നീ രണ്ട് പ്ലാന്റുകള്‍ ഒന്നിച്ച് പ്രതിവര്‍ഷം 15.5 ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൂന്നാം യൂണിറ്റ് ഉത്പാദനം ആരംഭിച്ചതിന് ശേഷം സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഗുജറാത്തില്‍ പ്രതിവര്‍ഷം 7.5 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചിരുന്നു.