14 May 2022 6:01 AM GMT
Summary
നേരത്തെ എഫ്-1 സ്റ്റുഡന്റ് വിസാ അപേക്ഷ തിരസ്ക്കപ്പെട്ടവര്ക്ക് ഇക്കുറി വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ലെന്നറിയിച്ച് യുഎസ് എംബസി കൗണ്‍സിലര്‍ ഫോര്‍ കോണ്‍സുലര്‍ അഫയേഴ്സ് മന്ത്രി ഡൊണാള്‍ഡ് എല്‍ ഹെഫ്ലിന് അറിയിച്ചു. ഡെല്‍ഹിയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ എഫ്-1 സ്റ്റുഡന്റ് വിസയ്ക്കായുള്ള അപേക്ഷകള്‍ ജൂണില്‍ ആരംഭിക്കും. ജൂലൈ പകുതി വരെ വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കുമെന്നാണ് സൂചന. പുതിയ അപേക്ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള ശ്രമത്തിലാണ് യുഎസ്. ' മുമ്പൊരിക്കലും […]
നേരത്തെ എഫ്-1 സ്റ്റുഡന്റ് വിസാ അപേക്ഷ തിരസ്ക്കപ്പെട്ടവര്ക്ക് ഇക്കുറി വീണ്ടും അപേക്ഷിക്കാന്‍ സാധിക്കില്ലെന്നറിയിച്ച് യുഎസ് എംബസി കൗണ്‍സിലര്‍ ഫോര്‍ കോണ്‍സുലര്‍ അഫയേഴ്സ് മന്ത്രി ഡൊണാള്‍ഡ് എല്‍ ഹെഫ്ലിന് അറിയിച്ചു. ഡെല്‍ഹിയിലെ യുഎസ് കോണ്‍സുലേറ്റ് ജനറലുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ എഫ്-1 സ്റ്റുഡന്റ് വിസയ്ക്കായുള്ള അപേക്ഷകള്‍ ജൂണില്‍ ആരംഭിക്കും. ജൂലൈ പകുതി വരെ വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കുമെന്നാണ് സൂചന. പുതിയ അപേക്ഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള ശ്രമത്തിലാണ് യുഎസ്.
' മുമ്പൊരിക്കലും അപേക്ഷിച്ചിട്ടില്ലാത്ത ആളുകള്‍, ഹൈസ്കൂള്‍ പൂര്‍ത്തിയാക്കി ബിരുദ പഠനത്തിന് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അല്ലെങ്കില്‍ ഇപ്പോള്‍ ബിരുദം നേടിയവരും മാസ്റ്റേഴ്സിന് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അവസരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നത്,' ഹെഫ്ലിന് പറഞ്ഞു. ഇന്ത്യയില്‍ 12 മാസത്തിനുള്ളില്‍ എട്ട് ലക്ഷം വിസകള്‍ നല്കാാന് യുഎസ് ശ്രമിക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.
സ്കൂള്‍, കോളേജ്, സെമിനാരി അല്ലെങ്കില്‍ കണ്‍സര്‍വേറ്ററി എന്നിവിടങ്ങളില്‍ പഠിക്കുമ്പോള്‍ ഒരു നിശ്ചിത സമയത്തേക്ക് യുഎസില്‍ താല്‍ക്കാലികമായി താമസിക്കാനാണ് എഫ്-1 വിസ ഉപയോഗിക്കുന്നത്. അഞ്ച് വര്‍ഷമാണ് എഫ്-1 വിസയുടെ കാലാവധി. എന്നിരുന്നാലും, യുഎസിലെ റെസിഡന്‍സ് സ്റ്റാറ്റസ് പഠനത്തിന്റെ മുഴുവന്‍ സമയത്തിനും സാധുതയുള്ളതാണ്, കൂടാതെ ഐ-20 ഫോമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.