image

2 April 2022 12:15 AM GMT

Technology

രാജ്യത്തെ 14.26 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്‌സാപ്പ്

MyFin Bureau

രാജ്യത്തെ 14.26 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ച് വാട്‌സാപ്പ്
X

Summary

ഡെല്‍ഹി :  രാജ്യത്തെ 14.26 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് റിപ്പോര്‍ട്ട്.  ഉപഭോക്താക്കളില്‍ നിന്നും നേരിട്ട് ലഭിച്ച പരാതികള്‍ക്ക് പുറമേ കമ്പനി നേരിട്ടും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാട്ട്‌സാപ്പ് ഇറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി മാസം 335 പരാതികള്‍ ലഭിച്ചുവെന്നും 21 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നടപടി എടുത്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആകെ ലഭിച്ച പരാതികളില്‍ 194 എണ്ണം നിരോധനം സംബന്ധിച്ച അപ്പീലുകളാണ്. അക്കൗണ്ടിന് ആവശ്യമായ പിന്തുണ, സുരക്ഷ എന്നിവ സംബന്ധിച്ചും വാട്‌സാപ്പിന് […]


ഡെല്‍ഹി : രാജ്യത്തെ 14.26 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളില്‍ നിന്നും നേരിട്ട് ലഭിച്ച പരാതികള്‍ക്ക് പുറമേ കമ്പനി നേരിട്ടും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാട്ട്‌സാപ്പ് ഇറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി മാസം 335 പരാതികള്‍ ലഭിച്ചുവെന്നും 21 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് നടപടി എടുത്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആകെ ലഭിച്ച പരാതികളില്‍ 194 എണ്ണം നിരോധനം സംബന്ധിച്ച അപ്പീലുകളാണ്. അക്കൗണ്ടിന് ആവശ്യമായ പിന്തുണ, സുരക്ഷ എന്നിവ സംബന്ധിച്ചും വാട്‌സാപ്പിന് പരാതികള്‍ ലഭിച്ചിരുന്നു.
ഇവയുടെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയില്‍ 14.26 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ക്ക് മേല്‍ നടപടിയെടുത്തത്. ഉപയോക്താക്കളില്‍ നിന്നുള്ള പരാതികളുടെ വിശദാംശങ്ങളും കമ്പനി സ്വീകരിച്ച നടപടികളും, ഇവയ്ക്ക് പുറമേ വാട്‌സാപ്പിന്റെ സ്വന്തം സുരക്ഷാ സംവിധാനങ്ങളെ പറ്റിയും യൂസര്‍ സേഫ്റ്റി റിപ്പോര്‍ട്ടിലുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിനായി നിര്‍മ്മിത ബുദ്ധി (എഐ), ഡാറ്റാ സയന്റിസ്റ്റുകളുടെ സേവനം എന്നിവയ്ക്കായി വന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഈ വര്‍ഷം ജനുവരിയില്‍ 18.58 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചുവെന്ന് കമ്പനി അറിയിച്ചിരുന്നു. ഇന്ത്യയാണ് വാട്‌സാപ്പിന് ഏറ്റവുമധികം ഉപയോക്താക്കളുള്ള രാജ്യം. യുഎസ് ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഇ-മാര്‍ക്കറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 39 കോടി പ്രതിമാസ ആക്ടീവ് യുസേഴ്‌സാണ് (എംഎയു) വാട്‌സാപ്പിനുള്ളത്. പണം അയയ്ക്കാന്‍ വരെ സൗകര്യം ഉള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം കൂടിയാണ് വാട്‌സാപ്പ്. ചുരുങ്ങിയ സമയം കൊണ്ടാണ് ആഗോളതലത്തില്‍ വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചത്.