1 April 2022 5:22 AM GMT
Summary
നിലവിലുള്ള ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകുടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പുതുക്കുന്നതിനുള്ള സമയപരിധി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2022 ജൂണ്‍ 30 വരെ മൂന്ന് മാസത്തേക്ക് നീട്ടി. പേര്, വിലാസം, പാന്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, വരുമാന പരിധി എന്നിങ്ങനെ ആറ് തരത്തിലുളള വിവരങ്ങള്‍ ചേര്‍ക്കാത്ത ഡീമാറ്റ് അക്കൗണ്ടുകള്‍ നിര്‍ത്തുമെന്ന് എന്‍ എസ് ഡി എല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഡീമാറ്റ് അക്കൗണ്ട് നിര്‍ജീവമായാല്‍ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്താന്‍ […]
നിലവിലുള്ള ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകുടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പുതുക്കുന്നതിനുള്ള സമയപരിധി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2022 ജൂണ്‍ 30 വരെ മൂന്ന് മാസത്തേക്ക് നീട്ടി. പേര്, വിലാസം, പാന്‍, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി, വരുമാന പരിധി എന്നിങ്ങനെ ആറ് തരത്തിലുളള വിവരങ്ങള്‍ ചേര്‍ക്കാത്ത ഡീമാറ്റ് അക്കൗണ്ടുകള്‍ നിര്‍ത്തുമെന്ന്
എന്‍ എസ് ഡി എല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
ഡീമാറ്റ് അക്കൗണ്ട് നിര്‍ജീവമായാല്‍ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. ഈ സാഹചര്യം കണക്കിലെടുത്ത് സെബിയുമായും മറ്റ് മാര്‍ക്ക്റ്റ് ഓപ്പറേറ്റര്‍മാരുമായും (എംഐഐ) നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്.
ഏത് ധനകാര്യ സ്ഥാപനത്തിലും അക്കൗണ്ട് തുറക്കുന്നതിനായുള്ള കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ പ്രക്രിയക്ക് വേണ്ടി വരുന്ന രേഖകളാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന മറ്റേതെങ്കിലും ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കെവൈസി നിര്‍ബന്ധമാക്കിയിട്ടുണ്ട്.