Summary
മുംബൈ: 8 ശതമാനം വളർച്ച നേടിയാൽ ഏകദേശം 7-8 വർഷത്തിനുള്ളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കാൻ കഴിയുമെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. “കാര്യങ്ങൾ സാധാരണ നിലയിലാണെങ്കിൽ, പകർച്ചവ്യാധിയുടെ നാലാമത്തെ തരംഗത്തിനോ, ഉക്രെയ്‌നിലെ ഏതെങ്കിലും ഭീകരമായ അവസ്ഥയ്ക്കോ നമ്മൾ സാക്ഷ്യം വഹിക്കുന്നില്ലെങ്കിൽ, ഇന്ത്യയ്ക്ക് 8 ശതമാനം വളർച്ച കൈവരിക്കാൻ കഴിയും. ഇത് നമുക്ക് ചെയ്യാൻ കഴിഞ്ഞാൽ ഏകദേശം 7-8 വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥ നമുക്ക് ഇരട്ടിയാക്കാൻ കഴിയും,” എപിബി നെറ്റ്‌വർക്കിന്റെ ‘ഐഡിയാസ് ഓഫ് ഇന്ത്യ’ ഉച്ചകോടിയിൽ […]
മുംബൈ: 8 ശതമാനം വളർച്ച നേടിയാൽ ഏകദേശം 7-8 വർഷത്തിനുള്ളിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാക്കാൻ കഴിയുമെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.
“കാര്യങ്ങൾ സാധാരണ നിലയിലാണെങ്കിൽ, പകർച്ചവ്യാധിയുടെ നാലാമത്തെ തരംഗത്തിനോ, ഉക്രെയ്‌നിലെ ഏതെങ്കിലും ഭീകരമായ അവസ്ഥയ്ക്കോ നമ്മൾ സാക്ഷ്യം വഹിക്കുന്നില്ലെങ്കിൽ, ഇന്ത്യയ്ക്ക് 8 ശതമാനം വളർച്ച കൈവരിക്കാൻ കഴിയും. ഇത് നമുക്ക് ചെയ്യാൻ കഴിഞ്ഞാൽ ഏകദേശം 7-8 വർഷത്തിനുള്ളിൽ സമ്പദ്‌വ്യവസ്ഥ നമുക്ക് ഇരട്ടിയാക്കാൻ കഴിയും,” എപിബി നെറ്റ്‌വർക്കിന്റെ ‘ഐഡിയാസ് ഓഫ് ഇന്ത്യ’ ഉച്ചകോടിയിൽ സംസാരിക്കവെ രാജീവ് കുമാർ പറഞ്ഞു.
5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുക എന്നത് വാചാടോപമല്ലെന്നും, രാജ്യം ഇതിനകം 2.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിച്ചിട്ടുണ്ടെന്നും അത് ഇരട്ടിയാക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പരിസ്ഥിതിയെ പൂർണ്ണമായി പരിപാലിച്ചുകൊണ്ടു തന്നെ ഈ വളർച്ച (8 ശതമാനം) കൈവരിക്കേണ്ട ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന വസ്തുത നാം തിരിച്ചറിയണം," കുമാർ പറഞ്ഞു. 2003-2011 കാലഘട്ടത്തിൽ ഇന്ത്യ 8.5 ശതമാനം വളർച്ചാ നിരക്ക് നിലനിർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.