19 March 2022 5:10 AM GMT
Summary
കൊവിഡ് പ്രതിസന്ധികളും ലോക്ഡൗണും ഇ-കൊമേഴ്സ് മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ ഹോളി വില്‍പ്പന പൊടിപൊടിക്കുന്നു. പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, മാര്‍ച്ച് 4-6 വരെയുള്ള മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകള്‍ നേടി. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള പ്ലാറ്റ്‌ഫോം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ദീപാവലി വില്‍പ്പന ഓര്‍ഡറുകള്‍ മറികടന്നു. അമരാവതി, ഔറംഗബാദ്, ഫൈസാബാദ്, മുസാഫര്‍പൂര്‍, സില്‍ചാര്‍ തുടങ്ങിയ ടയര്‍ 2 വിപണികളില്‍ നിന്നാണ് 80 […]
കൊവിഡ് പ്രതിസന്ധികളും ലോക്ഡൗണും ഇ-കൊമേഴ്സ് മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയതോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവയില്‍ ഹോളി വില്‍പ്പന പൊടിപൊടിക്കുന്നു.
പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, മാര്‍ച്ച് 4-6 വരെയുള്ള മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകള്‍ നേടി. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള പ്ലാറ്റ്‌ഫോം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ദീപാവലി വില്‍പ്പന ഓര്‍ഡറുകള്‍ മറികടന്നു.
അമരാവതി, ഔറംഗബാദ്, ഫൈസാബാദ്, മുസാഫര്‍പൂര്‍, സില്‍ചാര്‍ തുടങ്ങിയ ടയര്‍ 2 വിപണികളില്‍ നിന്നാണ് 80 ശതമാനം ഓര്‍ഡറുകളും ലഭിച്ചത്. ആഭരണങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലും മീഷോ ഗണ്യമായ വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു.
പൂജ്യം കമ്മീഷന്‍, സീറോ പെനാല്‍റ്റി, ഏഴ് ദിവസത്തെ പേയ്മെന്റ് സൈക്കിള്‍ എന്നിങ്ങനെയുള്ള ഓഫറുകള്‍ വില്‍പ്പനക്കാരന് അനുകൂലമായതിനാല്‍ മികച്ച ലാഭം നേടാനും ബിസിനസ്സ് വളര്‍ത്താനും അവര്‍ക്ക് കഴിയും. ഹോളി വില്‍പ്പനയ്ക്കിടെ, ഓര്‍ഡറുകളില്‍ വില്‍പ്പനക്കാര്‍ ഏകദേശം 230 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. മൂന്ന് ദിവസങ്ങളിലും ഓര്‍ഡറുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി മീഷോ വില്‍പ്പനക്കാര്‍ പറയുന്നു.
2021-ല്‍, പുതിയ മീഷോ ഉപയോക്താക്കളില്‍ 71 ശതമാനത്തിലധികം പേരും ഇന്ത്യയുടെ ടയര്‍ 3 വിപണികളില്‍ നിന്നുള്ളവരായിരുന്നു. ഫ്ളിപ്കാര്‍ട്ടിന്റെ പുതിയ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്പ്സിയുടെ ആദ്യ ഹോളിയില്‍ തന്നെ വലിയ ഷോപ്പിംഗ് ട്രെന്‍ഡുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹോളി അവശ്യസാധനങ്ങളില്‍ ടയര്‍ 3 നഗരങ്ങളില്‍ നിന്ന് 60 ശതമാനം വില്‍പ്പന ലഭിച്ചു.
പട്ന, ലഖ്നൗ, ഗുവാഹത്തി, വാരണാസി, അലഹബാദ്, ജയ്പൂര്‍, റാഞ്ചി, കട്ടക്ക്, ഭുവനേശ്വര്‍, അഹമ്മദാബാദ്, കാണ്‍പൂര്‍, ഗാസിയാബാദ്, മേദിനിപൂര്‍, ബാങ്കുര, നാഗ്പൂര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തിയ നഗരങ്ങള്‍.
ഷോപ്സിയില്‍ നിന്നുള്ള നിറങ്ങളുടെ ഓര്‍ഡറുകളില്‍ 5 മടങ്ങ് വളര്‍ച്ച കൈവരിച്ചു. അതേസമയം വാട്ടര്‍ഗണ്‍ ഓര്‍ഡറുകളില്‍ 4 മടങ്ങ് വളര്‍ച്ചയുണ്ടായി. വസ്ത്ര വിഭാഗവും 2 മടങ്ങ് കുതിപ്പ് രേഖപ്പെടുത്തി. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഉത്സവ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്.
ഹോളി ഡെക്കറേഷന്‍ ഐറ്റംസ്, ഹോളി ക്രാക്കേഴ്‌സ്, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍, എന്നിവ ഡിമാന്‍ഡില്‍ അസാധാരണമായ വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് ചില വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു.
ഷോപ്സിയുടെ ഹോളി ഉല്‍പ്പന്നങ്ങള്‍ നിരവധി ഉപഭോക്താക്കളെ ആകര്‍ഷിച്ചപ്പോള്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് പരമാവധി പര്‍ച്ചേസുകള്‍ നടത്തിയത്. കൂടാതെ, പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി ഭക്ഷണ സാധനങ്ങള്‍ക്ക് ടയര്‍ 3 നഗരങ്ങളില്‍ ശ്രദ്ധേയമായ ഡിമാന്‍ഡ് രേഖപ്പെടുത്തി.