image

17 March 2022 5:58 AM GMT

Banking

സ്വര്‍ണവിലയിൽ ഉണർവ്വ്, പവന് 120 രൂപ കൂടി

MyFin Desk

സ്വര്‍ണവിലയിൽ ഉണർവ്വ്, പവന് 120 രൂപ കൂടി
X

Summary

കൊച്ചി :  തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഉണര്‍വ്. പവന് 120 രൂപ വര്‍ധിച്ച് 37,960 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,745 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 37,840 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി […]


കൊച്ചി : തുടര്‍ച്ചയായ ഇടിവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഉണര്‍വ്. പവന് 120 രൂപ വര്‍ധിച്ച് 37,960 രൂപയില്‍ എത്തി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 4,745 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 37,840 രൂപയില്‍ എത്തിയിരുന്നു.

മാര്‍ച്ച് ഒന്നിന് 37,360 രൂപയായിരുന്ന സ്വര്‍ണവില ഒന്‍പതാം തീയതി ആയപ്പോഴേയ്ക്കും 40,560 രൂപയില്‍ എത്തിയിരുന്നു. എന്നാല്‍ അതേ ദിവസം തന്നെ വില 39,840 ആയി താഴ്ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്നതാണ് കൂടുതലായും കാണാന്‍ സാധിച്ചത്.

തുടര്‍ച്ചയായ ഇടിവിന് ശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 1,943.00 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില 4.57 ശതമാനം വര്‍ധിച്ച് ബാരലിന് 102.5 ഡോളറിലെത്തി.