image

15 March 2022 6:59 AM GMT

MSME

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തൊഴിലില്ലായ്മ വർദ്ധിച്ചതായി ലേബര്‍ ഫോഴ്സ് സർവ്വേ

MyFin Desk

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തൊഴിലില്ലായ്മ വർദ്ധിച്ചതായി ലേബര്‍ ഫോഴ്സ് സർവ്വേ
X

Summary

2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ സര്‍ക്കാരിന്റെ ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ശേഷം നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും തൊഴില്‍ പങ്കാളിത്തം കുറയുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യ തരംഗത്തെ അപേക്ഷിച്ച് ആഘാതം കുറവായിരുന്നു. 2020 ജൂണില്‍ സര്‍വേകള്‍ക്കായുള്ള ഫീല്‍ഡ് വര്‍ക്ക് പുനരാരംഭിച്ചപ്പോള്‍, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ ഫീല്‍ഡ് ജോലികളില്‍ കാലതാമസം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ  തൊഴിലില്ലായ്മ നിരക്ക് ആദ്യ […]


2021 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ സര്‍ക്കാരിന്റെ ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന് ശേഷം നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും തൊഴില്‍ പങ്കാളിത്തം കുറയുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യ തരംഗത്തെ അപേക്ഷിച്ച് ആഘാതം കുറവായിരുന്നു. 2020 ജൂണില്‍ സര്‍വേകള്‍ക്കായുള്ള ഫീല്‍ഡ് വര്‍ക്ക് പുനരാരംഭിച്ചപ്പോള്‍, പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ക്കിടയില്‍ ഫീല്‍ഡ് ജോലികളില്‍ കാലതാമസം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളുടെ തൊഴിലില്ലായ്മ നിരക്ക് ആദ്യ തരംഗത്തില്‍ ഉണ്ടായിരുന്നതിന്റെ പകുതിയിലേറെ ഉയര്‍ന്നു.

2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 12.2 ശതമാനമായി ഉയര്‍ന്നു. അതേസമയം 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 8.6 ശതമാനമായിരുന്നു. ആദ്യ തരംഗത്തില്‍ ഇത് 20 ശതമാനം കവിഞ്ഞിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരി-മാര്‍ച്ച് പാദത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 14.3 ശതമാനമായി ഉയര്‍ന്നു. കോവിഡിന്റെ ആദ്യ തരംഗത്തില്‍, സ്ത്രീ തൊഴിലാളികളില്‍ അഞ്ചിലൊന്ന് പേര്‍ക്കും തൊഴിലില്ലായിരുന്നു. തൊഴിലില്ലായ്മ നിരക്ക് 2021 ജനുവരി-മാര്‍ച്ച് പാദത്തിലെ 9.3 ശതമാനത്തില്‍ നിന്ന് 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 12.6 ശതമാനമായി ഉയര്‍ന്നു. ആദ്യ തരംഗത്തില്‍, തൊഴിലില്ലായ്മ നിരക്ക് ഏകദേശം 21 ശതമാനമായി ഉയര്‍ന്നു.

‌നഗരപ്രദേശങ്ങളില്‍ 15 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായുള്ള തൊഴില്‍ പങ്കാളിത്ത നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ നിന്നും കൊഴിഞ്ഞുപോകുന്നതിനാലാണ് ഈ ഇടിവെന്ന് സര്‍വേ പറയുന്നു. പുരുഷന്മാര്‍ക്കുള്ള തൊഴില്‍ പങ്കാളിത്ത നിരക്ക് 2021 ജനുവരി-മാര്‍ച്ച് മാസങ്ങളിലെ 73.5 ശതമാനത്തില്‍ നിന്ന് 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 73.1 ശതമാനമായി കുറഞ്ഞു. സ്ത്രീകളുടെ കാര്യത്തില്‍ 2021 ജനുവരി-മാര്‍ച്ച് പാദത്തിലെ 21.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 20.1 ശതമാനമായി കുറഞ്ഞു. മൊത്തത്തില്‍ 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ തൊഴില്‍ പങ്കാളിത്തം 46.8 ശതമാനമായി കുറഞ്ഞു, 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 47.5 ശതമാനമായിരുന്നു.

തൊഴിലാളി ജനസംഖ്യാ അനുപാതം

നഗരപ്രദേശങ്ങളില്‍ 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ തൊഴിലാളി ജനസംഖ്യാ അനുപാതം കുറഞ്ഞു. പുരുഷന്മാരുടെ തൊഴിലാളി ജനസംഖ്യാ അനുപാതം 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 64.2 ശതമാനമായി കുറഞ്ഞു, 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 67.2 ശതമാനമായിരുന്നു. സ്ത്രീ തൊഴിലാളികളുടെ കാര്യത്തില്‍ 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 17.2 ശതമാനമായി കുറഞ്ഞു, 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ 18.7 ശതമാനമായിരുന്നു. മൊത്തത്തില്‍, 2021 ജനുവരി-മാര്‍ച്ച് പാദത്തിലെ 43.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 40.9 ശതമാനമായി കുറഞ്ഞു.

2020 ലെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ സമയത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. ആദ്യ തരംഗത്തിനിടയില്‍ കണ്ടതുപോലെ, തൊഴില്‍ വിപണിയിലെ ദുര്‍ബലതയും തൊഴിലില്ലായ്മയും കാരണം, സര്‍വേയുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, സ്വയം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.