Summary
ഡെൽഹി: ഭക്ഷണ വിതരണ വിഭാഗമായ ഐആർസിടിസിയിൽ നിന്നും ഫുഡ് പ്ലാസ, ഫാസ്റ്റ് ഫുഡ് യൂണിറ്റുകൾ, മൾട്ടി-ക്യുസിൻ റെസ്റ്റോറന്റുകൾ എന്നിവ ഏറ്റെടുത്ത് പുതുതായി ആരംഭിക്കുമെന്നറിയിച്ച് റെയിൽവേ ബോർഡ്. ട്രെയിനുകളിലും, അതിന്റെ സ്റ്റാറ്റിക് യൂണിറ്റുകളിലും ഭക്ഷണം എത്തിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പ്രാഥമികമായി റെയിൽവേയിൽ നിന്ന് റെയിൽവേ-ഇതര ജോലികൾ ഏറ്റെടുക്കാനാണ് സ്ഥാപിച്ചത്. എന്നാൽ, ഈ ഉത്തരവാദിത്വം റെയിൽവെ ഇപ്പോൾ ഏറ്റെടുക്കുകയാണ്. റെയിൽവെയുടെ പ്രാഥമിക ജോലി ട്രെയിൻ സർവീസുകൾ കൃത്യമാക്കുക എന്നതാണ്. പുതിയ ഭക്ഷണ യൂണിറ്റുകൾ […]
ഡെൽഹി: ഭക്ഷണ വിതരണ വിഭാഗമായ ഐആർസിടിസിയിൽ നിന്നും ഫുഡ് പ്ലാസ, ഫാസ്റ്റ് ഫുഡ് യൂണിറ്റുകൾ, മൾട്ടി-ക്യുസിൻ റെസ്റ്റോറന്റുകൾ എന്നിവ ഏറ്റെടുത്ത് പുതുതായി ആരംഭിക്കുമെന്നറിയിച്ച് റെയിൽവേ ബോർഡ്.
ട്രെയിനുകളിലും, അതിന്റെ സ്റ്റാറ്റിക് യൂണിറ്റുകളിലും ഭക്ഷണം എത്തിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പ്രാഥമികമായി റെയിൽവേയിൽ നിന്ന് റെയിൽവേ-ഇതര ജോലികൾ ഏറ്റെടുക്കാനാണ് സ്ഥാപിച്ചത്. എന്നാൽ, ഈ ഉത്തരവാദിത്വം റെയിൽവെ ഇപ്പോൾ ഏറ്റെടുക്കുകയാണ്. റെയിൽവെയുടെ പ്രാഥമിക ജോലി ട്രെയിൻ സർവീസുകൾ കൃത്യമാക്കുക എന്നതാണ്.
പുതിയ ഭക്ഷണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിൽ ഐആർസിടിസി പരാജയപ്പെട്ടതോടെ, റെയിൽവേയുടെ വരുമാനത്തിൽ വൻ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് ഈ ചുമതല സോണൽ റെയിൽവേയെ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് എട്ടിലെ ഉത്തരവിൽ 17 സോണൽ റെയിൽവേ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലം ഇത്തരം യൂണിറ്റുകൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
100-150 സ്റ്റാറ്റിക് യൂണിറ്റുകൾ സോണൽ റെയിൽവേകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉയർന്ന ലൈസൻസ് ഫീ, ഉയർന്ന നിരക്കീടാക്കുന്ന റെയിൽ ഭൂമി, തെറ്റായ സ്ഥലം തിരഞ്ഞെടുത്തു നൽകുന്നത് എന്നിവയാണ് ഐആർസിടിസിക്ക് ഇത്തരം യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രധാന തടസ്സം.
സോണൽ റെയിൽവേയുടെ ജനറൽ മാനേജർമാർ പ്രധാന കാറ്ററിംഗ് യൂണിറ്റുകൾക്കായി ഒരു വർഷമോ അതിലധികമോ കാലമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വിലയിരുത്തുകയും, പ്രാദേശികമായ വിഭവങ്ങൾ ലഭ്യമാക്കി ഭക്ഷണശാലകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.