image

11 March 2022 11:26 PM GMT

Banking

ബൈജൂസ് 800 മില്യൺ ഡോളർ സമാഹരിച്ചു

MyFin Desk

ബൈജൂസ് 800 മില്യൺ ഡോളർ സമാഹരിച്ചു
X

Summary

എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ 800 മില്യൺ ഡോളർ (ഏകദേശം 6,000 കോടി രൂപ) സമാഹരിച്ചു. സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ അതിന്റെ പകുതി സംഭാവന ചെയ്തു. സുമേരു വെഞ്ച്വേഴ്‌സ്, വിട്രൂവിയൻ പാർട്‌ണേഴ്‌സ്, ബ്ലാക്ക്‌റോക്ക് എന്നിവരും ഈ റൗണ്ടിൽ പങ്കെടുത്തു, ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം നേരത്തെ 18 ബില്യൺ ഡോളറിൽ നിന്ന് 22 ബില്യൺ ഡോളറായി ഉയർത്തി. കമ്പനിയിൽ 400 മില്യൺ ഡോളർ വ്യക്തിഗത നിക്ഷേപം നടത്തിയ ശേഷം […]


എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ 800 മില്യൺ ഡോളർ (ഏകദേശം 6,000 കോടി രൂപ) സമാഹരിച്ചു. സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രൻ അതിന്റെ പകുതി സംഭാവന ചെയ്തു. സുമേരു വെഞ്ച്വേഴ്‌സ്, വിട്രൂവിയൻ പാർട്‌ണേഴ്‌സ്, ബ്ലാക്ക്‌റോക്ക് എന്നിവരും ഈ റൗണ്ടിൽ പങ്കെടുത്തു, ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ മൂല്യം നേരത്തെ 18 ബില്യൺ ഡോളറിൽ നിന്ന് 22 ബില്യൺ ഡോളറായി ഉയർത്തി.

കമ്പനിയിൽ 400 മില്യൺ ഡോളർ വ്യക്തിഗത നിക്ഷേപം നടത്തിയ ശേഷം ബൈജു രവീന്ദ്രന്റെ ഓഹരി 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്‌ടെക് കമ്പനിയായ ബൈജൂസ്, ആഗോള വിപണികളിൽ തങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കുന്നതിലും കൂടുതൽ ഏറ്റെടുക്കലുകൾ നടത്തുന്നതിനും ശ്രമിക്കുകയാണെന്ന കമ്പനി വൃത്തങ്ങൾ പറയുന്നു. സ്‌പെഷ്യൽ പർപ്പസ് അക്വിസിഷൻ കമ്പനി (സ്‌പാക്) വഴി 4 ബില്യൺ ഡോളർ സമാഹരിക്കാൻ കമ്പനി ചർച്ചിൽ ക്യാപിറ്റലുമായി ചർച്ച നടത്തുന്നുണ്ട്. ഈ റൗണ്ട് വിജയിച്ചാൽ അതിന്റെ മൂല്യം ഇരട്ടിയിലധികം വർധിച്ച് ഏകദേശം 48 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഓക്‌സ്‌ഷോട്ട് വെഞ്ച്വർ ഫണ്ട്, എഡൽവീസ് പ്രൈവറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് പുതിയ നിക്ഷേപത്തിന്റെ ഭാഗമായി ബൈജൂസ് ഏകദേശം 300 മില്യൺ ഡോളർ സമാഹരിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലെ 16.5 ബില്യൺ മൂല്യത്തിൽ നിന്ന് ബൈജുവിന്റെ മൂല്യം 18 ബില്യൺ ഡോളറായിരുന്നു.

2021 ജൂണിൽ, ഫിൻ‌ടെക് കമ്പനിയായ പേടി‌എമ്മിന്റെ 16 ബില്യൺ ഡോളർ മൂല്യനിർണ്ണയം മറികടന്ന് ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ യൂണികോൺ ആയി മാറി. അത് പിന്നീട് ഒരു പ്രാഥമിക ഓഹരി വിൽപ്പന (ഐ‌പി‌ഒ) നടത്തി.

2023 -ൽ 3 ബില്യൺ ഡോളർ വരുമാനം നേടുമെന്ന് സ്ഥാപനം പ്രതീക്ഷിക്കുന്നതായി ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. കമ്പനി ഇതിനകം ഏകദേശം 1.5 ബില്യൺ ഡോളർ വരുമാനം മറികടന്നു.

10 വർഷം മുമ്പ് കേരളത്തിലെ അഴീക്കോട് ഗ്രാമത്തിലെ അധ്യാപക ദമ്പതികളുടെ മകനായ ബൈജൂ രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും ചേർന്ന് സ്ഥാപിച്ച ബൈജൂസ് ഇന്ന് 4.5 ബില്യൺ ഡോളർ ആസ്തിയുള്ള കമ്പനിയാണ്.

ബൈജൂസ് ആപ്പിന് 115 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളും 7.5 ദശലക്ഷം വാർഷിക പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ഉണ്ട്. സിംപ്ലിലേർൺ, അൺകാഡമി, അപ്ഗ്രേഡ്, വേദാന്റു, എറുഡിറ്റസ് തുടങ്ങിയവരുമായി ഇത് മത്സരിക്കുന്നു.