image

11 March 2022 1:41 AM GMT

Banking

എണ്ണ വില വര്‍ധനവ് ഇന്ത്യയെ മോശമായി ബാധിക്കുമെന്ന് ഐഎംഎഫ്

Myfin Editor

എണ്ണ വില വര്‍ധനവ് ഇന്ത്യയെ മോശമായി ബാധിക്കുമെന്ന് ഐഎംഎഫ്
X

Summary

വാഷിംഗ്ടണ്‍: മികച്ച രീതിയില്‍ സാമ്പത്തികം കൈകാര്യം ചെയ്യാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളതലത്തില്‍ എണ്ണ വില ഉയരുന്നത് രാജ്യത്തെ മോശമായി ബാധിക്കുമെന്ന് ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസറ്റാലിന ജോര്‍ജിവ അഭിപ്രായപ്പെട്ടു. യുദ്ധം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധിയായിരിക്കുകയാണെന്ന് ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീത ഗോപിനാഥും പറഞ്ഞു. റഷ്യയുടെ ഉക്രൈൻ ആക്രമണം ആഗോളതലത്തിലുണ്ടാക്കിയ സ്വാധീനത്തെ സംബന്ധിച്ചുള്ള ഐഎംഫിന്റെ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ഇരുവരും വ്യക്തമാക്കിയത്. ഇന്ത്യ ഊര്‍ജ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു രാജ്യമാണ്. എണ്ണ […]


വാഷിംഗ്ടണ്‍: മികച്ച രീതിയില്‍ സാമ്പത്തികം കൈകാര്യം ചെയ്യാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളതലത്തില്‍ എണ്ണ വില ഉയരുന്നത് രാജ്യത്തെ മോശമായി ബാധിക്കുമെന്ന് ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസറ്റാലിന ജോര്‍ജിവ അഭിപ്രായപ്പെട്ടു.

യുദ്ധം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പദ് വ്യവസ്ഥയ്ക്ക് പ്രതിസന്ധിയായിരിക്കുകയാണെന്ന് ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗീത ഗോപിനാഥും പറഞ്ഞു.

റഷ്യയുടെ ഉക്രൈൻ ആക്രമണം ആഗോളതലത്തിലുണ്ടാക്കിയ സ്വാധീനത്തെ സംബന്ധിച്ചുള്ള ഐഎംഫിന്റെ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ഇരുവരും വ്യക്തമാക്കിയത്.

ഇന്ത്യ ഊര്‍ജ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു രാജ്യമാണ്. എണ്ണ വില ഉയരുകയാണ് ഇത് ഇന്ത്യന്‍ കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. ഇന്ത്യയിലെ പണപ്പെരുപ്പം ഏകദേശം ആറ് ശതമാനത്തിനടുത്താണ്, ഇത് റിസര്‍വ് ബാങ്ക് കണക്കാക്കിയ പണപ്പെരുപ്പ നിരക്കിനും മുകളിലാണ് ഇത് രാജ്യത്തെ പണനയത്തില്‍ സ്വാധീനം ചെലുത്തും. ഇന്ത്യ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ഒരു വെല്ലുവിളിയാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

'ഒന്നാമതായി, അംഗരാജ്യങ്ങളോടുള്ള ഐഎംഫിന്റെ ഉപദേശം ഏറ്റവും ദുര്‍ബലരായ ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് നിങ്ങള്‍ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നതാണ്. അത് ഊര്‍ജ്ജ വിലയുടെ മാത്രം കാര്യമല്ല. ഭക്ഷ്യോത്പന്നങ്ങളുടെ വിലയുടെ കാര്യത്തിലും ശ്രദ്ധിക്കണം.പിന്തുണ ആവശ്യമുള്ള രാജ്യങ്ങള്‍ സാമ്പത്തിക സ്ഥിതി എന്തായിരിക്കണമെന്നത് ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. പണനയ അവലോകനങ്ങള്‍ കൂടി പരിശോധിച്ച ശേഷമെ എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകു എന്ന് ജോര്‍ജീവ കൂട്ടിച്ചേര്‍ത്തു.